ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ്‍: സൈന രണ്ടാം റൗണ്ടില്‍; സമീര്‍ വര്‍മ പുറത്ത്

Published : Mar 07, 2019, 01:36 PM IST
ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ്‍: സൈന രണ്ടാം റൗണ്ടില്‍; സമീര്‍ വര്‍മ പുറത്ത്

Synopsis

പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായ സമീര്‍ വര്‍മ ആദ്യ റൗണ്ട് പോരാട്ടത്തില്‍ വിക്ടര്‍ അക്സല്‍സെനോട് തോറ്റ് പുറത്തായി. ഒന്നിനെതിരെ രണ്ടു ഗെമിയുകളിലാണ് സമീര്‍ വര്‍മ പൊരുതി തോറ്റത്.

ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈനാ നെഹ്‌വാളിന് വിജയത്തുടക്കം. ആദ്യ റൗണ്ടില്‍ സൈന സ്കോട്‌ലന്‍ഡിന്റെ കിര്‍സ്റ്റി ഗില്‍മൗറിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കി. സ്കോര്‍ 21-17, 21-18. രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ഡെന്‍മാര്‍ക്കിന്റെ ലിന്‍ ജെര്‍സ്ഫെല്‍ഡ് ആണ് സൈനയുടെ എതിരാളി.

അതേസമയം, പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായ സമീര്‍ വര്‍മ ആദ്യ റൗണ്ട് പോരാട്ടത്തില്‍ വിക്ടര്‍ അക്സല്‍സെനോട് തോറ്റ് പുറത്തായി. ഒന്നിനെതിരെ രണ്ടു ഗെമിയുകളിലാണ് സമീര്‍ വര്‍മ പൊരുതി തോറ്റത്. സ്കോര്‍ 21-16, 18-21, 14-21. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സിക്കി-പ്രണവ് ജെറി ചോപ്ര സഖ്യവും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഹോംങ്കോംഗിന്റെ ചാംഗ് ടാക ചിംഗ്-വിംഗ് യുങ് സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ തോല്‍വി. സ്കോര്‍ 21-23 17-21.

ഇന്ത്യയുടെ സുമീത് റെഡ്ഡി-മനു ആട്രി സഖ്യവും അദ്യ റൗണ്ട് കടക്കാതെ പുറത്തായി. ചൈനയുടെ സിനായി-സിയാന്‍ഗ്യു സഖ്യത്തോട് ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ തോല്‍വി. സ്കോര്‍  21-19, 21-16, 21-14.

ഓള്‍ ഇംഗ്ലണ്ട് ഓപ്പണിലെ ഇന്ത്യയുടെ കിരീട പ്രതീക്ഷയായിരുന്ന പി വി സിന്ധു ഇന്നലെ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. ദക്ഷിണ കൊറിയയുടെ സുംഗ് ജി ഹ്യുന്നിനോടാണ് സിന്ധു ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയത്. സ്കോര്‍  16-21, 22-20, 18-21.

PREV
click me!

Recommended Stories

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വിനേഷ് ഫോഗട്ട് വീണ്ടും ഗോദയിലേക്ക്, ലക്ഷ്യം 2028 ലോസാഞ്ചൽസ് ഒളിംപിക്സ്
രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും