ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് തിരിച്ചെത്തിയേക്കും; ഓഷ്യാനിയ രാജ്യങ്ങള്‍ക്കും സന്തോഷ വാര്‍ത്ത

By Web TeamFirst Published Mar 3, 2019, 5:58 PM IST
Highlights

ചാങ്ചൂവില്‍ 2022ല്‍ നടക്കുന്ന ഗെയിംസില്‍ ഓഷ്യാനിയ രാജ്യങ്ങളെയും പങ്കെടുപ്പിക്കാന്‍ ഒളിംപിക് കൗൺസില്‍ ഓഫ് ഏഷ്യയുടെ യോഗത്തിൽ തീരുമാനമായി.

ബാങ്കോംഗ്: ചൈനയിലെ ചാങ്ചൂവില്‍ 2022ല്‍ നടക്കുന്ന ഗെയിംസില്‍ ഓഷ്യാനിയ രാജ്യങ്ങളെയും പങ്കെടുപ്പിക്കാന്‍ ഒളിംപിക് കൗൺസില്‍ ഓഫ് ഏഷ്യയുടെ യോഗത്തിൽ തീരുമാനമായി. 2024ലെ പാരീസ് ഒളിംപിക്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 27 ഇനങ്ങളിലാകും ഓഷ്യാനിയ ടീമുകള്‍ മത്സരിക്കുക.

ഓസ്ട്രേലിയയും ന്യുസീലന്‍ഡും ഫിജിയും അടക്കമുള്ള രാജ്യങ്ങള്‍ മത്സരിക്കുന്നതോടെ ഏഷ്യന്‍ ഗെയിംസില്‍ പോരാട്ടം കടുക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഗെയിംസില്‍ ഇന്ത്യ എട്ടാം സ്ഥാനത്താണ് എത്തിയത്. 

അടുത്ത ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റും മത്സരയിനമായേക്കും. ഇന്തോനേഷ്യയില്‍ നടന്ന 2018 ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ 2010, 2014 ഗെയിംസുകളില്‍ ക്രിക്കറ്റുണ്ടായിരുന്നു. ഇതോ മാതൃകയില്‍ ടി20 മത്സരമാകും 2022 ഏഷ്യന്‍ ഗെയിംസിലും നടത്താന്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!