ഏഷ്യൻ ഗെയിംസിൽ സ്വർണവേട്ട തുടർന്ന് ഇന്ത്യ, ബോക്‌സിംഗിലും ആർച്ചറിയിലും ചരിത്ര നേട്ടം; മെഡൽ പട്ടികയിൽ അഞ്ചാമത്

Published : Oct 02, 2026, 03:30 PM IST
Asian Games Gold

Synopsis

വനിതകളുടെ 65 കിലോഗ്രാം ബോക്‌സിംഗ് ഫൈനലിൽ ചൈനീസ് തായ്‌പെയുടെ ചെൻ നിയെൻ-ചിന്നിനെ പരാജയപ്പെടുത്തി പർവീൺ ഹൂഡ ഇന്ത്യക്കായി 13-ാം സ്വർണം സ്വന്തമാക്കി.

ഐച്ചി-നഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസിന്‍റെ 13-ാം ദിനത്തിലും ഇന്ത്യയ്ക്ക് സുവർണ നേട്ടം. വനിതകളുടെ ബോക്‌സിംഗിലും ആർച്ചറിയിലും പുരുഷ ഗുസ്തിയിലും ബോക്സിംഗിലും അടക്കം നാലു സ്വര്‍ണം നേടിയ ഇന്ത്യ ആകെ സ്വര്‍ണനേട്ടം പതിനഞ്ചാക്കി ഉയര്‍ത്തി മെഡല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. ഇതോടെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 75 (15 സ്വർണം, 25 വെള്ളി, 35 വെങ്കലം) ആയി ഉയർന്നു.

വനിതകളുടെ 65 കിലോഗ്രാം ബോക്‌സിംഗ് ഫൈനലിൽ ചൈനീസ് തായ്‌പെയുടെ ചെൻ നിയെൻ-ചിന്നിനെ പരാജയപ്പെടുത്തി പർവീൺ ഹൂഡ ഇന്ത്യക്കായി 13-ാം സ്വർണം സ്വന്തമാക്കി. പാരീസ് ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവാണ് ചെൻ നിയെൻ-ചിന്‍. ഒരു ഏഷ്യൻ ഗെയിംസ് പതിപ്പിൽ രണ്ട് ഇന്ത്യൻ വനിതാ ബോക്‌സർമാർ സ്വർണം നേടുന്നത് ചരിത്രത്തിൽ ആദ്യമായാണ്. നേരത്തെ 75 കിലോഗ്രാം വിഭാഗത്തിൽ ചൈനീസ് താരം ബാവോ സിയെയെ (5-0) തകർത്ത് ലവ്‌ലിന ബൊർഗോഹെയ്ൻ ഇന്ത്യയുടെ 12-ാം സ്വർണ്ണം നേടിയിരുന്നു. ഇതിഹാസ താരം എം.സി. മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ വനിതാ ബോക്‌സറാണ് ലവ്‌ലിന.

പുരുഷ വിഭാഗം 65 കിലോ ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയില്‍ ഇന്ത്യയുടെ സുജീത് കൽക്കൽ സ്വര്‍ണം നേടി. തജക്കിസ്ഥാന്‍ താരത്തെ 10-9ന് തോല്‍പ്പിച്ചാണ് സുജീത്തിന്‍റെ സ്വര്‍ണനേട്ടം. പുരുഷ വിഭാഗം ബോക്സിംഗ് 80 കിലോഗ്രാം വഭാഗത്തില്‍ കൊറിയയുടെ മിന്‍സ്യോംഗിനെ തോല്‍പിച്ച് ഇന്ത്യയുടെ അങ്കുഷ് സ്വര്‍ണം നേടിയതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം പതിനഞ്ചായി.

ആർച്ചറിയിലും റെക്കോർഡ് പ്രകടനം

വനിതകളുടെ റിക്കർവ് ആർച്ചറി ടീം ഇനത്തിൽ അങ്കിത ഭഗത്, കീർത്തി, കുംകും മൊഹോദ് എന്നിവരടങ്ങുന്ന ഇന്ത്യൻ സംഘം ഒളിമ്പിക് ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ തകർത്ത് ചരിത്രത്തിലാദ്യമായി സ്വർണം കരസ്ഥമാക്കി. അതേസമയം, പുരുഷ റിക്കർവ് ടീമും റിക്കർവ് മിക്സ്ഡ് ടീമും വെള്ളി മെഡലുകൾ നേടി. പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി ഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ സുജീത് കൽക്കലും മെഡൽ ഉറപ്പിച്ചിട്ടുണ്ട്. പുരുഷന്മാരുടെ സെപാക്തക്രോ ക്വാഡ്രന്‍റ് ടീം ഇനത്തിൽ ഇന്ത്യ വെങ്കല മെഡൽ നേടി. വനിതാ ഹോക്കി ഫൈനലില്‍ ഇന്ത്യ കരുത്തരായ ചൈനയെ നേരിടും. നിലവിൽ മെഡല്‍ പട്ടികയിൽ ആറാം സ്ഥാനത്താണ് ഇന്ത്യ തുടരുന്നത്. മെഡൽ കൊയ്ത്ത് തുടരുന്നതോടെ കൂടുതൽ സ്വർണ മെഡലുകൾ സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാമ്പ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അവസാന നിമിഷം അഭിഷേകിന്‍റെ നാടകീയ ഗോൾ, പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സുവര്‍ണദിനം, ആർച്ചറിയിലും ഷൂട്ടിംഗിലുമടക്കം 4 സ്വര്‍ണം; മെഡല്‍ പട്ടികയില്‍ വമ്പന്‍ കുതിപ്പ്