സ്വന്തം മണ്ണില്‍ ഫെറാറി; ഇറ്റാലിയൻ ഗ്രാൻപ്രീ ചാൾസ് ലെക്ലർക്കിന്

By Web TeamFirst Published Sep 9, 2019, 8:44 AM IST
Highlights

2010ന് ശേഷം ആദ്യമായാണ് ഇറ്റാലിയൻ ടീമായ ഫെറാറി സ്വന്തം നാട്ടിൽ കിരീടം നേടുന്നത്

മോണ്‍സ: ഫോർമുല വൺ ഇറ്റാലിയൻ ഗ്രാൻപ്രീയിൽ ഫെറാറിയുടെ ചാൾസ് ലെക്ലർക്കിന് കിരീടം. മെഴ്‌സിഡസിന്‍റെ വാൾട്ടെറി ബോട്ടാസിനെയും ലൂയിസ് ഹാമിൽട്ടനെയും മറികടന്നാണ് ലെക്ലർക്കിന്‍റെ നേട്ടം. 

2010ന് ശേഷം ആദ്യമായാണ് ഇറ്റാലിയൻ ടീമായ ഫെറാറി സ്വന്തം നാട്ടിൽ കിരീടം നേടുന്നത്. ഇരുപത്തിയൊന്നുകാരനായ ലെക്ലെർക്കിന്‍റെ തുടർച്ചയായ രണ്ടാം കിരീടമാണിത്. പോൾ പൊസിഷനിൽ നിന്നാണ് ഫെറാറി താരം മത്സരം തുടങ്ങിയത്. 

Charles Leclerc is Ferrari's first winner at Monza since Fernando Alonso 9 years ago 🔴 🇮🇹 pic.twitter.com/6cnvwl56ZV

— Formula 1 (@F1)

ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പിൽ ഹാമിൽട്ടൻ തന്നെയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ബോട്ടാസിനെക്കാൾ 63 പോയിന്‍റ് മുന്നിലാണ് ഹാമിൽട്ടൺ. 

click me!