
ന്യൂയോര്‍ക്ക്: വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് അമേരിക്കയുടെ ദലില മുഹമ്മദ്. 16 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഒളിമ്പിക്സ് ജേതാവായ ദലില കഴിഞ്ഞ ദിവസം സ്വന്തം പേരിലാക്കിയത്. 52.20 സെക്കന്‍റില്‍ ഫിനിഷ് ചെയ്തായിരുന്നു നേട്ടം. യുഎസ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു ദലിലയുടെ മിന്നും പ്രകടനം. റഷ്യയുടെ യുലിയ പെചോനിക്കിന നേരത്തെ കുറിച്ച 52.34 സെക്കന്‍റാണ് പഴങ്കഥയായത്. 2016ലെ ബ്രസീല്‍ ഒളിമ്പിക്സിലും ദലില ഹര്‍ഡ്ല്‍സില്‍ സ്വര്‍ണം നേടിയിരുന്നു. 400 മീറ്റര്‍ ഹര്‍ഡ്ല്‍സ് സ്വര്‍ണമണിയുന്ന ആദ്യ അമേരിക്കക്കാരിയാണ് ദലില. പരിക്കില്‍നിന്ന് മോചിതയായ ശേഷമാണ് ദലിലയുടെ സ്വപ്ന നേട്ടം.