ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശയ്ക്ക് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്‍റെ ആദരം

Published : Oct 09, 2026, 08:00 PM IST
Kochi Marathon

Synopsis

കായികരം​ഗത്തെ ചരിത്രനേട്ടത്തിനുള്ള ആദരവായി മാരത്തൺ സംഘാടകരായ ക്ലിയോസ്പോർട്സ് 51,000 രൂപയുടെ പാരിതോഷികവും വിദർശയ്ക്ക് സമ്മാനിച്ചു.

കൊച്ചി: ജപ്പാനിൽ നടന്ന 2026 ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്‍റെ അഭിമാനമായി മാറിയ മലയാളി താരം വിദർശ കെ. വിനോദിന് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്‍റെ ആദരം. അഞ്ചാമത് മാരത്തണിന്‍റെ പ്രഖ്യാപന വേദിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനും കൊച്ചി മേയർ അഡ്വ. വി.കെ മിനിമോളും ചേർന്നാണ് താരത്തെ ആദരിച്ചത്.

കായികരം​ഗത്തെ ചരിത്രനേട്ടത്തിനുള്ള ആദരവായി മാരത്തൺ സംഘാടകരായ ക്ലിയോസ്പോർട്സ് 51,000 രൂപയുടെ പാരിതോഷികവും വിദർശയ്ക്ക് സമ്മാനിച്ചു. ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ ശബരി ആർ നായർ, അനീഷ് പോൾ, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് സി.എം. ശശിധരൻ എന്നിവർ ചേർന്നാണ് ചെക്ക് കൈമാറിയത്.

ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതയാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വിദർശ. വനിതകളുടെ പത്ത് മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലായിരുന്നു വെള്ളി മെഡൽ നേട്ടം.

കായികരംഗത്ത് രാജ്യത്തിന്‍റെ അഭിമാനമായി മാറിയ താരത്തെ ആദരിക്കാൻ കഴിഞ്ഞത് കൊച്ചി മാരത്തണിന് ലഭിച്ച വലിയൊരു ഭാഗ്യമാണ്. ലക്ഷ്യബോധത്തോടെ മുന്നേറാൻ ആഹ്വാനം ചെയ്യുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്‍റെ സന്ദേശത്തിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഏഷ്യൻ ഗെയിംസിലെ വിദർശ കൈവരിച്ച ചരിത്രനേട്ടമെന്ന് ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ അനീഷ് പോൾ, ബൈജു പോൾ, ശബരി ആർ. നായർ, എം.ആർ.കെ. ജയറാം എന്നിവർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ ഫെബ്രുവരി 14-ന്; ആവേശമായി ഔദ്യോഗിക ലോഞ്ച്
2036ലെ ഒളിമ്പിക്സ് ആതിഥേയത്വത്തിനായി ഇന്ത്യയുൾപ്പെടെ 7 രാജ്യങ്ങള്‍ രംഗത്ത്; അന്തിമ പ്രഖ്യാപനം 2029ൽ