'കേരളത്തിൽ ജോലി ലഭിച്ചാൽ സ്വീകരിക്കും', സർക്കാർ വാഗ്ദാനത്തിൽ സന്തോഷമെന്ന് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശ വിനോദ്

Published : Sep 29, 2026, 07:05 AM IST
Vidarsa Vinod

Synopsis

കേരളത്തിൽനിന്ന്‌ ജോലി വാഗ്‌ദാനം ലഭിച്ചാൽ സ്വീകരിക്കും. കേരളത്തിൽ നിന്ന്‌ ഇനിയും ഷൂട്ടിങ്‌ താരങ്ങൾ ഉയർന്നുവരണം. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത താനാണ്‌ എന്നതിൽ അഭിമാനിക്കുന്നതായും അവർ പറഞ്ഞു.

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളികൾക്ക്‌ ജോലി നൽകുമെന്ന സംസ്ഥാന സർക്കാർ വാഗ്‌ദാനം സന്തോഷം പകരുന്നുവെന്ന്‌ വിദർശ കെ വിനോദ്‌. ഏഷ്യൻഗെയിംസിൽ രണ്ട്‌ വെള്ളി മെഡലുകൾ നേടിയശേഷം തിരുവനന്തപുരത്തെത്തിയ അവർ കേസരി സ്‌മാരക ജേണലിസ്റ്റ് ട്രസ്‌റ്റിന്‍റെ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു.

കേരളത്തിൽനിന്ന്‌ ജോലി വാഗ്‌ദാനം ലഭിച്ചാൽ സ്വീകരിക്കും. കേരളത്തിൽ നിന്ന്‌ ഇനിയും ഷൂട്ടിങ്‌ താരങ്ങൾ ഉയർന്നുവരണം. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത താനാണ്‌ എന്നതിൽ അഭിമാനിക്കുന്നതായും അവർ പറഞ്ഞു. പ്രതിസന്ധികൾ നേരിടാനാകാത്തതുകൊണ്ടാണ്‌ ഷൂട്ടിങ് രംഗത്തേക്ക്‌ അധികം ആളുകൾ കടന്നുവരാത്തത്‌. മത്സരത്തിനും പരിശീലനത്തിനും ഉൾപ്പെടെ വലിയ സാമ്പത്തിച്ചെലവുണ്ടാകും. അത്‌ കണ്ടെത്തുക എന്നത്‌ രക്ഷിതാക്കളുടെ ബാധ്യതയായി മാറുന്നതോടെ അവർക്ക്‌ മക്കളെ പ്രോത്സാഹിപ്പിക്കാൻ കഴിയാതെ വരുന്നുണ്ട്‌. താനും അത്തരം ബുന്ധിമുട്ടുകളിലൂടെ കടന്നുവന്നയാളാണ്‌–വിദർശ പറഞ്ഞു.

സ്വർണം വെള്ളി എന്നതിലല്ല, രണ്ട്‌ മെഡൽ നേടാനായതിൽ ഏറെ അഭിമാനമുണ്ട്‌. പക്ഷേ, മെഡൽ ഏറ്റുവാങ്ങുമ്പോൾ ഇന്ത്യൻ പതാക രണ്ടാമത്‌ കണ്ടപ്പോൾ സങ്കടമായി. രാജ്യത്തിനെ ഒന്നാമത്‌ എത്തിക്കുക എന്നതാണ്‌ ലക്ഷ്യമിട്ടിരുന്നത്‌. ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടാനുള്ള പരിശ്രമത്തിലാണ്‌. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ഷില്ലർ സ്‌റ്റീഫൻ, സെക്രട്ടറി അനുപമ ജി നായർ എന്നിവർ ചേർന്ന്‌ വിദർശയെ അനുമോദിച്ചു.

വിദർശയുടെ ഭർത്താവ്‌ മനു എസ്. രവി, വിദർശയുടെ പിതാവ് വിനോദ്, മാതാവ് അനിത, കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷൻ സെക്രട്ടറി വി.സി. ജയിംസ് എന്നിവർ സന്നിഹിതരായിരുന്നു. വിദർശയ്ക്ക് കേരള റൈഫിൾ അസോസിയേഷൻ ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് വി.സി. ജയിംസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഏഷ്യൻ ഗെയിംസ് ഒമ്പതാം ദിനം അത്‌ലറ്റിക്സിൽ മെഡൽ കൊയ്ത്തുമായി ഇന്ത്യ, ജാവലിനിൽ ഇരട്ട മെഡൽ, ശ്രീശങ്കറിന് വെള്ളി
പഴങ്കഥയായി പി ടി ഉഷയുടെ 'ലോസ് ഏഞ്ചൽസ്' റെക്കോർഡ്; നഗോയയിൽ ചരിത്രം കുറിച്ച് വിദ്യ രാമരാജ്