ലോക വനിതാ റാപ്പിഡ് ചെസ്: കൊനേരു ഹംപിക്ക് കിരീടം.

By Web TeamFirst Published Dec 29, 2019, 7:57 PM IST
Highlights

നേട്ടം ചൈനീസ് താരത്തെ ടൈ ബ്രേക്കറിൽ തോൽപിച്ച്. ഹംപിയുടെ ആദ്യ ലോക കിരീടമാണിത്. 

ദില്ലി: ലോക വനിതാ റാപ്പിഡ് ചെസ് കിരീടം ഇന്ത്യയുടെ കൊനേരു ഹംപിക്ക്. ടൈ ബ്രേക്കറിൽ ചൈനീസ് താരം ലീ ടിംഗ്ജീയെ തോൽപിച്ചാണ് ഹംപി ജേതാവായത്. റൗണ്ട് 12 പിന്നിട്ടപ്പോൾ ഹംപിയും ചൈനീസ് താരവും ഒൻപത് പോയിന്‍റുമായി ഒപ്പത്തിനൊപ്പം ആയിരുന്നു. 

Congratulations to the frontrunners of the King Salman Women's Rapid Championship!

🥇GM Humpy Koneru
🥈GM Lei Tingjie
🥉IM Ekaterina Atalikhttps://t.co/LIpnULLni3 pic.twitter.com/oVnqyDm0zb

— International Chess Federation (@FIDE_chess)

രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ചെസിൽ തിരിച്ചെത്തിയ ഹംപിയുടെ ആദ്യ ലോക കിരീടമാണിത്. ടൂർണമെന്റിൽ പതിമൂന്നാം സീഡായിരുന്ന താൻ കിരീടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കൊനേരു ഹംപി പറഞ്ഞു. പുരുഷൻമാരിൽ മാഗ്നസ് കാൾസൺ കിരീടം സ്വന്തമാക്കി.

Humpy Koneru 🇮🇳 is the 2019 Women's World Rapid Champion. 🏆

Tied for first with 9/12, she defeated Lei Tingjie in a playoff for the first place. Congratulations!👏https://t.co/gHBnFGa1e5 pic.twitter.com/tbHjCk8kUM

— International Chess Federation (@FIDE_chess)
click me!