ചൈനയെ അമ്പെയ്ത് വീഴ്ത്തി വനിതകള്‍, ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ റെക്കോർഡോടെ ഇന്ത്യക്ക് സ്വർണം

Published : Sep 30, 2026, 09:14 AM IST
India-Archery-Gold-Medal

Synopsis

വ്യക്തിഗത ഇനത്തിൽ കൊറിയൻ താരം കാങ് യോൺ-സിയോയോട് പരാജയപ്പെട്ടതിന്‍റെ നിരാശ മറികടക്കുന്ന പ്രകടനമായിരുന്നു ജ്യോതി സുരേഖ ഫൈനലില്‍ കാഴ്ചവെച്ചത്.

നഗോയ: ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിൽ ചൈനയെ തോൽപിച്ചാണ് ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം, ചികിത തനിപർത്തി, പൃഥിക പ്രദീപ് എന്നിവരടങ്ങിയ സംഘം സ്വർണം നേടിയത്. ചൈനയ്ക്കെതിരായ ഫൈനലില്‍ ലോകറെക്കോർഡിനൊപ്പമെത്തുന്ന പ്രകടനത്തോടെയാണ് (238-234) ഇന്ത്യൻ വനിതകൾ രാജ്യത്തിന്‍റെ അഭിമാനമായത്.

വ്യക്തിഗത ഇനത്തിൽ കൊറിയൻ താരം കാങ് യോൺ-സിയോയോട് പരാജയപ്പെട്ടതിന്‍റെ നിരാശ മറികടക്കുന്ന പ്രകടനമായിരുന്നു ജ്യോതി സുരേഖ ഫൈനലില്‍ കാഴ്ചവെച്ചത്. യുവതാരങ്ങളായ ചികിതയുടെയും പൃഥികയുടെയും മികച്ച പിന്തുണ കൂടിയായപ്പോൾ ചൈനക്ക് മറുപടിയുണ്ടായിരുന്നില്ല. മത്സരത്തിന്‍റെ തുടക്കം മുതൽ ഇന്ത്യൻ സംഘം ആധിപത്യം സ്ഥാപിച്ചു. ആദ്യ റൗണ്ടിൽ പെര്‍ഫെക്ട് 10 നേടി ഇന്ത്യ 60-58 ന് മുന്നിലെത്തി. രണ്ടാം ഘട്ടത്തിലും ഇതേ മികവ് നിലനിർത്തിയ ഇന്ത്യ 178-176 എന്ന ലീഡോടെ അവസാന റൗണ്ടിലേക്ക് കടന്നു.

സമ്മർദ്ദത്തിൽ ചൈനീസ് താരങ്ങൾ ലക്ഷ്യം തെറ്റിയപ്പോൾ ഇന്ത്യൻ സംഘം ആറ് പെർഫെക്റ്റ് 10 പോയിന്‍റുകൾ നേടി ആധിപത്യം ഉറപ്പിച്ചു. ഫൈനലിന് മുൻപ് ശക്തരായ ദക്ഷിണ കൊറിയക്കെതിരായ സെമിഫൈനൽ മത്സരം കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. ആദ്യ ഘട്ടത്തിൽ ഇരുടീമുകളും 59-59 എന്ന നിലയിൽ ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ 59-56 എന്ന സ്കോറിൽ ഇന്ത്യ മുന്നിലെത്തി. മൂന്നാം ഘട്ടത്തിൽ ചില പിഴവുകൾ സംഭവിച്ചെങ്കിലും അവാസന നിമിഷങ്ങളിൽ പതറാതെ പൊരുതിയ ഇന്ത്യ 234-233 എന്ന സ്കോറിന് കൊറിയയെ മറികടന്ന് ഫൈനലിലേക്ക് മുന്നേറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്പോർട്സുമായി ബന്ധമുള്ളവർ ഇങ്ങനെ ചെയ്യില്ല, സൈബർ ആക്രമണത്തിനെതിരെ തുറന്നടിച്ച് ആൻസി സോജൻ
ഏഷ്യന്‍ ഗെയിംസ്‌ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക്‌ സ്വര്‍ണം, അഭിമാന നേട്ടം വനിതകളുടെ റിലേയില്‍