ഒളിംപിക് യോഗ്യതാ മത്സരം: ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരങ്ങള്‍ക്ക് യാത്രാ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രം

By Web TeamFirst Published May 7, 2021, 10:40 AM IST
Highlights

ഈമാസം 25 മുതൽ 30 വരെ നടക്കുന്ന മലേഷ്യൻ ഓപ്പണിൽ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് അവസരം നൽകണമെന്നാണ് ഇന്ത്യയുടെ ആവശ്യം. 

ദില്ലി: കൊവിഡ് പശ്ചാത്തലത്തിൽ മലേഷ്യയിലേക്കുള്ള യാത്രാ വിലക്കിൽ ഇന്ത്യൻ ബാഡ്‌മിന്റൺ താരങ്ങൾക്ക് ഇളവ് നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. കായിക മന്ത്രാലയത്തിന് വേണ്ടി വിദേശകാര്യ വകുപ്പാണ് മലേഷ്യൻ സർക്കാരിനോട് ഇളവ് ആവശ്യപ്പെട്ടത്. 

പൃഥ്വിയോ പടിക്കലോ ? ഇം​ഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ യുവതാരങ്ങളുടെ കൂട്ടയിടി

ഈ മാസം 25 മുതൽ 30 വരെ നടക്കുന്ന മലേഷ്യൻ ഓപ്പണിൽ കളിക്കാൻ താരങ്ങൾക്ക് അവസരം നൽകണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടാനുള്ള അവസാന ടൂർണമെന്റുകളിൽ ഒന്നാണ് മലേഷ്യൻ ഓപ്പൺ. ജൂൺ 15ന് മുൻപാണ് ബാഡ്‌മിന്റൺ താരങ്ങൾ ഒളിംപിക്സിന് യോഗ്യത നേടേണ്ടത്. 

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീം ഇന്ന്, കൂടുതൽ കളിക്കാർക്ക് അവസരം ലഭിച്ചേക്കും

മുൻനിര താരങ്ങളായ പി വി സിന്ധു, സൈന നേവാൾ, കെ ശ്രീകാന്ത്, സായ് പ്രണീത്, സാത്വിക് സായ്‍രാജ്, ചിരാഗ് ഷെട്ടി, അശ്വിനി പൊന്നപ്പ, സിക്കി റെഡ്‌ഡി തുടങ്ങിയവരെല്ലാം മലേഷ്യൻ ഓപ്പണിലൂടെ ഒളിംപിക് യോഗ്യത നേടാമെന്ന പ്രതീക്ഷയിലാണ്. ഇതിന് ശേഷം ജൂൺ ഒന്നിന് തുടങ്ങുന്ന സിംഗപ്പൂർ ഓപ്പണിലും ഇന്ത്യൻ താരങ്ങൾ കളിക്കും. കഴിഞ്ഞ മാസം നടക്കേണ്ടിയിരുന്ന ഇന്ത്യ ഓപ്പൺ മാറ്റിവച്ചതും താരങ്ങൾക്ക് തിരിച്ചടിയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!