ഡേവിസ് കപ്പ്: പാകിസ്ഥാനിലേക്ക് പോകുന്ന ഇന്ത്യന്‍ ടീമിന് സുരക്ഷ വേണമെന്ന് ഭൂപതി

Published : Jul 31, 2019, 10:34 AM IST
ഡേവിസ് കപ്പ്: പാകിസ്ഥാനിലേക്ക് പോകുന്ന ഇന്ത്യന്‍ ടീമിന് സുരക്ഷ വേണമെന്ന് ഭൂപതി

Synopsis

ഡേവിസ് കപ്പിനായി പാകിസ്ഥാനിലേക്ക് പോകുന്ന ഇന്ത്യന്‍ ടെന്നിസ് ടീമിന് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് നോണ്‍ പ്ലെയിംഗ് ക്യാപ്റ്റന്‍ മഹേഷ് ഭൂപതി.

ദില്ലി: ഡേവിസ് കപ്പിനായി പാകിസ്ഥാനിലേക്ക് പോകുന്ന ഇന്ത്യന്‍ ടെന്നിസ് ടീമിന് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് നോണ്‍ പ്ലെയിംഗ് ക്യാപ്റ്റന്‍ മഹേഷ് ഭൂപതി. അഖിലേന്ത്യാ ടെന്നിസ് അസോസിയേഷനോടാണ് ഭൂപതി സുരക്ഷ ആവശ്യപ്പെട്ടത്. 

മത്സരം മറ്റൊരു രാജ്യത്ത് നടത്തണമെന്ന് ഇന്ത്യന്‍ താരങ്ങള്‍ ആവശ്യപ്പെടാത്തത് അത്ഭുതപ്പെടുന്നുവെന്നും ഭൂപതി പ്രതികരിച്ചു. ലാഹോറില്‍ സെപ്റ്റംബര്‍ 14നും 15നുമാണ് മത്സരങ്ങള്‍ നടക്കുക. 1964ന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ ടെന്നിസ് ടീം പാകിസ്ഥാനിലേക്ക് പോകാനൊരുങ്ങുന്നത്. 

അന്ന് ഇന്ത്യ 4-0ന് പാകിസ്ഥാനെ തോല്‍പിച്ചിരുന്നു. ഇരുടീമും അവസാനമായി ഏറ്റുമുട്ടിയത് 2006ല്‍ ആയിരുന്നു. അന്ന് ഭൂപതി- ലിയാന്‍ഡര്‍ പേസ് സഖ്യം അടങ്ങിയ ടീം 3-2ന് ജയിക്കുകയായിരുന്നു.
 

PREV
click me!

Recommended Stories

മെഡല്‍ വെടിവെച്ചിടാന്‍ പുലര്‍ച്ചെ എഴുന്നേറ്റ്‌ 50 കിലോമീറ്റര്‍ യാത്ര! ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ക്ക്‌ ഏഷ്യാഡില്‍ ദുരിതം, പരാതിപ്പെട്ട്‌ പരിശീലകന്‍
ഏഷ്യൻ ഗെയിംസിനായി ജപ്പാനിലെത്തിയ ഇന്ത്യൻ താരങ്ങൾ താമസസൗകര്യത്തിനായി കാത്തിരുന്നത് 14 മണിക്കൂർ