ഒളിമ്പിക്‌സ് യോഗ്യതാ വോളിബോള്‍: ഖത്തറിനെതിരെ ഇന്ത്യക്ക് തോല്‍വി

Published : Jan 07, 2020, 01:07 PM ISTUpdated : Jan 07, 2020, 01:10 PM IST
ഒളിമ്പിക്‌സ് യോഗ്യതാ വോളിബോള്‍: ഖത്തറിനെതിരെ ഇന്ത്യക്ക് തോല്‍വി

Synopsis

ഇന്ത്യയുടെ തുടക്കം തോൽവിയോടെ. മറുപടിയില്ലാത്ത മൂന്ന് സെറ്റിന് ഖത്തർ ഇന്ത്യയെ തോൽപ്പിച്ചു.

ജിയാങ്‌മെന്‍: ടോക്കിയോ ഒളിമ്പിക്‌സിനുള്ള വോളിബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ തുടക്കം തോൽവിയോടെ. മറുപടിയില്ലാത്ത മൂന്ന് സെറ്റിന് ഇന്ത്യയെ ഖത്തർ തോൽപ്പിച്ചു. സ്‌കോര്‍: 25-20, 25-22, 25-23. ലോക റാങ്കിങ്ങിൽ ഖത്തർ 33ഉം ഇന്ത്യ 131-ാം സ്ഥാനത്തുമാണ്. പൂൾ ബിയിൽ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളുമായും ഇന്ത്യക്ക് ഇനി മത്സരമുണ്ട്.

ലോക റാങ്കിംഗില്‍ ഓസ്‌ട്രേലിയ പതിനഞ്ചാമതും കൊറിയ 24-ാമതും ഖത്തര്‍ 33-ാം സ്ഥാനത്തുമാണ്. ഏഷ്യന്‍ വോളി ചാമ്പ്യന്‍ഷിപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ യോഗ്യത നേടിയത്. ടൂര്‍ണമെന്‍റില്‍ വിജയിക്കുന്ന ടീം മാത്രമേ ഒളിംപിക്‌സിന് യോഗ്യത നേടൂ.

PREV
click me!

Recommended Stories

മുന്നിൽ കരിയറിലെ വലിയ നേട്ടം, എന്നിട്ടും മാരത്തൺ ട്രാക്കിൽ തളർന്നുവീണയാളെ ചുമലിലേറ്റി അവര്‍ 2 പേരും ഫിനിഷ് ചെയ്തു; കൈയടിച്ച് കായികലോകം
അഖിലേന്ത്യ അന്തർ സർവ്വകലാശാല റഗ്ബി ചാമ്പ്യൻഷിപ്പ്, ഇരട്ട കിരീടവുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ചരിത്ര വിജയം