ഇന്തോനേഷ്യ ഓപ്പണ്‍: ലോക മൂന്നാം നമ്പറിനെ തകര്‍ത്ത് സിന്ധു ഫൈനലില്‍

Published : Jul 20, 2019, 05:13 PM IST
ഇന്തോനേഷ്യ ഓപ്പണ്‍: ലോക മൂന്നാം നമ്പറിനെ തകര്‍ത്ത് സിന്ധു ഫൈനലില്‍

Synopsis

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു ഇന്തോനേഷ്യ ഓപ്പണിന്റെ ഫൈനലില്‍. ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ചെന്‍ യൂഫിയെ നേരിട്ടുള്ള ഗെയിംമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ കടന്നത്.

ജകാര്‍ത്ത: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു ഇന്തോനേഷ്യ ഓപ്പണിന്റെ ഫൈനലില്‍. ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ചെന്‍ യൂഫിയെ നേരിട്ടുള്ള ഗെയിംമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ കടന്നത്. സ്‌കോര്‍ 21-19, 21-10. ലോക റാങ്കിങ്ങില്‍ നിലവില്‍ അഞ്ചാം റാങ്കുകാരിയാണ് സിന്ധു. 

46 മിനിറ്റുകള്‍ക്കൊടുവിലാണ് സിന്ധു മത്സരം പൂര്‍ത്തിയാക്കിയത്. ആദ്യ ഗെയിമില്‍ ചൈനീസ് താരത്തിന്റെ കടുത്ത പ്രതിരോധത്തെ അതിജീവിക്കേണ്ടി വന്നു സിന്ധുവിന്. ഒരു ഘട്ടത്തില്‍ 3-7ന് മുന്നിലായിരുന്നു ചെന്‍. അവസാനങ്ങളില്‍ 18-18ന് ഒപ്പമെത്തിയ സിന്ധു പിന്നാലെ ഗെയിം സ്വന്തമാക്കി. 

രണ്ടാം ഗെയിമില്‍ ആധികാരികമായിരുന്നു സിന്ധുവിന്റെ പ്രകടനം. 15-8ന് മുന്നിലെത്തിയ സിന്ധു പിന്നീട് രണ്ട് പോയിന്റ് കൂടി വി്ട്ടുനല്‍കി ഗെയിം സ്വന്തമാക്കി.

PREV
click me!

Recommended Stories

ഇന്ത്യൻ ഹോക്കി ടീമിന്‍റെ ജേഴ്സി മാറ്റം പ്രസിഡന്‍റ് പോലുമറിഞ്ഞില്ല, വിശദീകരണം തേടി ദിലീപ് ടിർക്കി, ഹോക്കി ഇന്ത്യയില്‍ തർക്കം രൂക്ഷം
'രാജ്യത്തിന്‍റെ സ്വത്വം മാറ്റാൻ നോക്കേണ്ട'; ഇന്ത്യൻ ഹോക്കി ടീമിന്‍റെ നീല ജേഴ്‌സി കാവിയാക്കിയതിനെതിരെ പ്രിയങ്ക ഗാന്ധി