ഇന്തോനേഷ്യ ഓപ്പണില്‍ സിന്ധുവിന് ഇന്ന് കലാശപ്പോര്

Published : Jul 21, 2019, 10:26 AM IST
ഇന്തോനേഷ്യ ഓപ്പണില്‍ സിന്ധുവിന് ഇന്ന് കലാശപ്പോര്

Synopsis

ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ പി വി സിന്ധുവിന് ഇന്ന് കിരീടപ്പോരാട്ടം. സീസണില്‍ സിന്ധുവിന്റെ ആദ്യ ഫൈനലാണിത്.  ഫൈനലില്‍ ജപ്പാന്റെ അകാനേ യമാഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി.

ജകാര്‍ത്ത: ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ പി വി സിന്ധുവിന് ഇന്ന് കിരീടപ്പോരാട്ടം. സീസണില്‍ സിന്ധുവിന്റെ ആദ്യ ഫൈനലാണിത്.  ഫൈനലില്‍ ജപ്പാന്റെ അകാനേ യമാഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി. ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ് യമാഗൂച്ചി. 

ലോക ഒന്നാം നമ്പര്‍ താരത്തെ തോല്‍പിച്ചാണ് യമാഗൂച്ചി ഫൈനലില്‍ സ്ഥാനം ഉറപ്പാക്കിയത്. ഇരുവരും ഇതിന് മുമ്പ് പതിനാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. പത്തിലും സിന്ധുവിനായിരുന്നു ജയം. നാല് കളിയില്‍ ജപ്പാന്‍ താരം ജയിച്ചു.

ചൈനീസ് താരം ചെന്‍ യൂഫെയെ നേരിട്ടുള്ള ഗെയ്മുകള്‍ക്ക് തകര്‍ത്താണ് സിന്ധു ഫൈനലില്‍ കടന്നത്.സ്‌കോര്‍ 21-19, 21-10. ലോക റാങ്കിങ്ങില്‍ നിലവില്‍ അഞ്ചാം റാങ്കുകാരിയാണ് സിന്ധു.

PREV
click me!

Recommended Stories

ഏഷ്യൻ ഗെയിംസിന് ഭീഷണിയായി 100 കിലോ മീറ്റര്‍ വേഗതയുള്ള ചുഴലിക്കാറ്റ്; കായികതാരങ്ങളെ ഒഴിപ്പിപ്പിക്കാൻ ജപ്പാൻ
മെഡല്‍ വെടിവെച്ചിടാന്‍ പുലര്‍ച്ചെ എഴുന്നേറ്റ്‌ 50 കിലോമീറ്റര്‍ യാത്ര! ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ക്ക്‌ ഏഷ്യാഡില്‍ ദുരിതം, പരാതിപ്പെട്ട്‌ പരിശീലകന്‍