ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ടൂർ ചെസില്‍ മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് ഇന്ത്യയുടെ പ്രഗ്നാനന്ദ

Published : Jul 17, 2025, 01:04 PM ISTUpdated : Jul 17, 2025, 01:10 PM IST
Praggnanandhaa-Magnus Carlsen

Synopsis

ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ടൂറിന്‍റെ ലാസ്‌വെഗാസ് ലെഗ്ഗില്‍ വെള്ളക്കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ കാള്‍സണെ 39 നീക്കങ്ങളിലാണ് അടിയറവ് പറയിച്ചത്. 

ലാസ് വെഗാസ്: ലോക ഒന്നാം നമ്പര്‍ ചെസ് താരം മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാര വിസ്മയം ആര്‍ പ്രഗ്നാനന്ദ. ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ടൂറിന്‍റെ ലാസ്‌വെഗാസ് ലെഗ്ഗിലാണ് വെള്ളക്കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ കാള്‍സണെ 39 നീക്കങ്ങളില്‍ അടിയറവ് പറയിച്ചത്. കാള്‍സണെതിരായ ജയത്തോടെ ഗ്രൂപ്പില്‍ നിന്ന് പ്രാഗ്നാനന്ദ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയപ്പോള്‍ പ്ലേ ഓഫില്‍ ലെവോണ്‍ അരോണിയനെതിരെയും തോല്‍വി അറിഞ്ഞ കാള്‍സന് വിന്നേഴ്സ് ബ്രാക്കറ്റിലെത്താനായില്ല.

തോറ്റെങ്കിലും ലൂസേഴ്സ് ബ്രാക്കറ്റില്‍ കാള്‍സന് ഇനിയും ടൂര്‍ണമെന്‍റില്‍ കളിക്കാം. പക്ഷെ ജേതാവാകാനാവില്ല. പരമാവധി മൂന്നാം സ്ഥാനത്ത് മാത്രമെ കാള്‍സന് എത്താനാകു. രണ്ട് വിജയങ്ങളോടെയാണ് കാള്‍സണ്‍ ലാസ് വെഗാസ് ലെഗ്ഗില്‍ കളി തുടങ്ങിയത്. പിന്നീട് പ്രഗ്നാനന്ദയോടും വെസ്ലിയോടും തോറ്റ കാള്‍സന്‍ രണ്ട് സമനിലകള്‍ കൂടി വഴങ്ങി. ഇതോടെ പ്ലേ ഓഫിലെത്താന്‍ അവസാന റൗണ്ടില്‍ വിജയം അനിവാര്യമായി. അവസാന റൗണ്ട് മത്സരത്തില്‍ ബിബിസാര അസൗബയേവയെ തോല്‍പ്പിച്ച് പ്ലേ ഓഫിലെത്തിയെങ്കിലും പ്ലേ ഓഫില്‍ അരോണിയനെതിരായ രണ്ട് പ്ലേ ഓഫ് മത്സരങ്ങളിലും തോറ്റു.

 

2023ല്‍ നോര്‍വെ ചെസ് ടൂര്‍ണമെന്‍റില്‍ ക്ലാസിക് ഫോര്‍മാറ്റിലും പ്രഗ്നാനന്ദ മുമ്പ് കാള്‍സനെ തോല്‍പ്പിച്ചിട്ടുണ്ട്. അതിനു മുമ്പ് ഓണ്‍ ലൈന്‍ ചെസ് മത്സരത്തിലും പ്രഗ്നാനന്ദ കാള്‍സനെ തോല്‍പ്പിച്ചിരുന്നു.ഫ്രീ സ്റ്റൈല്‍ ഗ്രാന്‍ഡ്‌സ്ലാം ടൂറിന്‍റെ പാരീസ് ലെഗ്ഗില്‍ നിരാശപ്പെടുത്തിയ പ്രഗ്നാനന്ദ ഒമ്പതാമതായാണ് ഫിനിഷ് ചെയ്തത്. ലാസ് വെഗാസില്‍ തോറ്റെങ്കിലും ഗ്രാന്‍സ്ലാം ടൂറില്‍ കാള്‍സ്റുഹെ, പാരീസ് ലെഗ്ഗുകളില്‍ ജയിക്കുകയും ജര്‍മനിയെ വൈസന്‍ഹൗസ് ലെഗ്ഗില്‍ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്ത കാള്‍സന്‍ ആകെ റാങ്കിംഗില്‍ മുന്നിലാണ്.

ഒരുവര്‍ഷം നടക്കുന്ന വിവിധ രാജ്യങ്ങളിൽ നടക്കുന്ന ചെസ് ടൂര്‍ണമെന്‍റുകളുടെ ശൃംഖലയാണ് ഗ്രാന്‍സ്ലാം ടൂര്‍. ടെന്നീസ് ഗ്രാന്‍സ്ലാമിന്‍റെ ഘടനയിലാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്. ന്യൂയോര്‍ക്ക്, പാരീസ്, വൈസന്‍ഹൗസ്, ന്യൂഡല്‍ഹ്, കേപ്ടൗണ്‍ നഗരങ്ങളിലായാണ് ടൂര്‍ണമെന്‍റ് നടത്താനിരുന്നത്. എന്നാല്‍ ന്യൂയോര്‍ക്കിലെ മത്സരങ്ങള്‍ ലാസ് വെഗാസിലേക്ക് മാറ്റിയപ്പോള്‍ ന്യൂഡല്‍ഹിയിലെ മത്സരങ്ങള്‍ റദ്ദാക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി