തായ്‌ലന്‍ഡ് ഓപ്പണ്‍: സൈന നേവാള്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

Published : Aug 01, 2019, 03:48 PM ISTUpdated : Aug 01, 2019, 03:50 PM IST
തായ്‌ലന്‍ഡ് ഓപ്പണ്‍: സൈന നേവാള്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

Synopsis

തായ്‌ലന്‍ഡ് ഓപ്പണില്‍ ഇന്ത്യന്‍ താരം സൈന നേവാള്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. പരിക്ക് ശേഷം കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ സൈനയെ ജപ്പാന്റെ സയാക തകഹാഷിയാണ് പരാജയപ്പെടുത്തിയത്.

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണില്‍ ഇന്ത്യന്‍ താരം സൈന നേവാള്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. പരിക്കിന് ശേഷം കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ സൈനയെ ജപ്പാന്റെ സയാക തകഹാഷിയാണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. സ്‌കോര്‍: 21-16, 11-21, 14-21. ആദ്യ ഗെയിം സൈന സ്വന്തമാക്കിയെങ്കിലും തുടര്‍ന്നുള്ള രണ്ട് ഗെയിമുകളും താരം കൈവിട്ടു. 

പരിക്കില്‍ നിന്ന് മോചിതയായി കോര്‍ട്ടില്‍ തിരിച്ചെത്തിയ സൈന ആദ്യ മത്സരത്തില്‍ തായ്‌ലന്‍ഡ് താരം ചെയ്‌വാനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു.

അതേസമയം, ഡബിള്‍സില്‍ ഇന്ത്യയുടെ സ്വാതിക്- ചിരാഗ് ജോഡി ക്വാര്‍ട്ടറിലേക്ക് മുന്നേറി. ടൂര്‍ണമെന്റില്‍ നിന്ന് പി വി സിന്ധു പിന്മാറിയിരുന്നു.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു