ഓള്‍ ഇംഗ്ലണ്ട് ചാംപ്യന്‍ഷിപ്പ്: സൈന നേവാള്‍ ക്വാര്‍ട്ടറില്‍

Published : Mar 07, 2019, 11:40 PM IST
ഓള്‍ ഇംഗ്ലണ്ട് ചാംപ്യന്‍ഷിപ്പ്: സൈന നേവാള്‍ ക്വാര്‍ട്ടറില്‍

Synopsis

ഇന്ത്യന്‍ താരം സൈന നേവാള്‍ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.  ഡെന്‍മാര്‍ക്കിന്റെ ലൈന്‍ ജേസര്‍ഫെല്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന ക്വാര്‍ട്ടറില്‍ കടന്നത്.

ബിര്‍മിങ്ഹാം: ഇന്ത്യന്‍ താരം സൈന നേവാള്‍ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.  ഡെന്‍മാര്‍ക്കിന്റെ ലൈന്‍ ജേസര്‍ഫെല്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍  8-21, 21-16, 21-13. 2015ല്‍ നടന്ന ടൂര്‍ണമെന്റില്‍ ഫൈനലില്‍ പ്രവേശിച്ച താരമാണ് സൈന. 

പുരുഷ സിംഗിള്‍സില്‍ ബി. സായ് പ്രണീത് പരാജയപ്പെട്ടു. 35 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ ഹോങ് കോങ്ങിന്റെ അന്‍ഗസ് ലോങ്ങിനോടാണ് പ്രണീത് പരാജയപ്പെട്ടത്. സ്‌കോര്‍ 21-17, 21-18.

PREV
click me!

Recommended Stories

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വിനേഷ് ഫോഗട്ട് വീണ്ടും ഗോദയിലേക്ക്, ലക്ഷ്യം 2028 ലോസാഞ്ചൽസ് ഒളിംപിക്സ്
രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും