സംസ്ഥാന സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ്: വനിതാ വിഭാഗത്തില്‍ സുഭദ്ര കെ സോണിക്ക് കിരീടം

Published : Oct 12, 2025, 07:19 PM IST
Subadra K Sony

Synopsis

മുന്‍ വര്‍ഷങ്ങളിലെ ചാമ്പ്യനായ നിഖിത ബിയെ നേരിട്ടുള്ള സെറ്റില്‍ അട്ടിമറിച്ച് സുഭദ്ര കെ സോണി വനിതാ വിഭാഗത്തില്‍ ചാമ്പ്യനായി.

തിരുവനന്തപുരം: എട്ടാമത് സംസ്ഥാന സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ വര്‍ഷങ്ങളിലെ ചാമ്പ്യനായ നിഖിത ബിയെ നേരിട്ടുള്ള സെറ്റില്‍ അട്ടിമറിച്ച് സുഭദ്ര കെ സോണി വനിതാ വിഭാഗത്തില്‍ ചാമ്പ്യനായി. കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 19 ചാമ്പ്യനായിരുന്നു സുഭദ്ര. സ്‌കോര്‍ -13-11,14-12,11-1. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ നാഷണല്‍ ഗെയിംസ് സ്‌ക്വാഷ് സെന്ററില്‍ വച്ചു നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗത്തില്‍ അഭിന്‍ ജോ ജെ വില്യംസ്, ഓംകാര്‍ വിനോദിനെ 8-11,11-8,11-3,11-5 ന് തോല്‍പ്പിച്ച് കിരീടം നിലനിര്‍ത്തി. മറ്റു വിഭാഗ ങ്ങളില്‍ കിരീടം നേടിയവര്‍ : ഹരിനന്ദന്‍ സി ജെ (ഡ11), റോഷന്‍ സുരേഷ് ( ഡ13), കാര്‍ത്തികേയന്‍ എം ആര്‍ (ഡ15), ആകാശ് ബി എസ്(ഡ17), ആരാധന ദിനേഷ്(ഡ13 ഗേള്‍സ്), അദിതി നായര്‍( ഡ17 ഗേള്‍സ്).

 

PREV
Read more Articles on
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം