സജന്‍ എ ക്വാളിഫിക്കേഷനോടെയാണ് 200 മീറ്റർ ബട്ടർഫ്ലൈയിൽ ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടിയത്

ടോക്കിയോ: ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങില്‍ മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് പങ്കെടുക്കില്ല. മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്‍റെ പിന്‍മാറ്റാം. രണ്ടിനങ്ങളില്‍ മാത്രമാണ് സ‍ജന്‍ മത്സരിക്കുക. നീന്തലിലെ ഫ്രീസ്റ്റൈല്‍ ഇനത്തില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. ബട്ടര്‍ഫ്ലൈയിലെ 100 മീറ്റര്‍, 200 മീറ്റര്‍ ഇനങ്ങളില്‍ താരം മത്സരിക്കും.

അതേസമയം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍റെ അവസാന നിമിഷ സമ്മര്‍ദം സജന് മുകളിലുണ്ടാകുമോ എന്ന് വ്യക്തമല്ല. ടോക്കിയോയില്‍ 200 മീറ്റർ ബട്ടർഫ്ലൈയിലാണ് സജന്‍റെ ശ്രദ്ധേയ പോരാട്ടം. സജന്‍ എ ക്വാളിഫിക്കേഷനോടെയാണ് 200 മീറ്റർ ബട്ടർഫ്ലൈയിൽ ഒളിംപിക്‌സിന് യോഗ്യത നേടിയത്. ഒളിംപിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് ഇരുപത്തിയേഴുകാരനായ സജൻ.

അതിജീവനത്തിന്റെ മഹാസന്ദേശവുമായി വിശ്വ കായികമേളയ്‌ക്ക് ഇന്ന് ടോക്കിയോയില്‍ കൊടിയേറും. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്‌ക്കാണ് ഒളിംപി‌ക്‌സ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാവും ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ആദ്യ ദിവസങ്ങളിൽ തന്നെ മെഡൽപട്ടികയിൽ ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം. അമേരിക്കയാണ് നിലവിലെ ചാമ്പ്യൻമാർ. അടുത്ത വെള്ളിയാഴ്‌ചയാണ് അത്‍ലറ്റിക്‌സ് മത്സരങ്ങൾക്ക് തുടക്കമാവുക.

പതാകയേന്താന്‍ പുരുഷ, വനിതാ താരങ്ങള്‍; ലിംഗനീതി ഉറപ്പാക്കി ടോക്കിയോ ഒളിംപിക്‌സ് ചരിത്രത്തിലേക്ക്

ടോക്കിയോയില്‍ ഇന്ത്യന്‍ മത്സരങ്ങള്‍ക്ക് തുടക്കം; റാങ്കിംഗ് റൗണ്ടില്‍ മോശമാക്കാതെ ദീപിക കുമാരി

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona