അസാധാരണ കാലത്ത് മാറ്റത്തിന്റെ ഇടിമുഴക്കവുമായാണ് ടോക്കിയോ ഒളിംപിക്‌സ് വിരുന്നത്തുന്നത്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ വനിതകൾ അണിനിരക്കുന്ന ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങിലും തുല്യതയുണ്ട്.

ടോക്കിയോ: ലിംഗനീതി ഉറപ്പാക്കുന്നതാണ് ഇത്തവണത്തെ ഒളിംപിക്‌സ്. ടോക്കിയോയിലെ ഉദ്ഘാടന ചടങ്ങിൽ ചരിത്രത്തിൽ ആദ്യമായി ഓരോ രാജ്യത്തെയും പുരുഷ, വനിതാ താരങ്ങൾ ദേശീയ പതാകയേന്തും. മൻപ്രീത് സിംഗും മേരി കോമുമാണ് ഇന്ത്യൻ പതാകയേന്തുക. 

അസാധാരണ കാലത്ത് മാറ്റത്തിന്റെ ഇടിമുഴക്കവുമായാണ് ടോക്കിയോ ഒളിംപിക്‌സ് വിരുന്നത്തുന്നത്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ വനിതകൾ അണിനിരക്കുന്ന ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങിലും തുല്യതയുണ്ട്. ദേശീയ പതാകയുമായി ടീമിനെ നയിക്കാനും പ്രതിജ്ഞാ വാചകം ചെല്ലാനും വനിതകളുണ്ടാവും. ടോക്കിയോയിൽ ഇന്ത്യൻ പതാകയേന്തുക ഹോക്കി നായകൻ മൻപ്രീത് സിംഗും ബോക്സിംഗ് താരം മേരി കോമുമാണ്. 1980ന് ശേഷം ആദ്യമായി ഹോക്കി ടീം വിജയപീഠമേറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇന്ത്യ. ഈ പ്രതീക്ഷയ്‌ക്കുള്ള അംഗീകാരമാണ് മൻപ്രീത് സിംഗിനെ തേടിയെത്തിയിരിക്കുന്നത്. 1996ൽ പർഗത് സിംഗ് ഇന്ത്യയെ നയിച്ചതിന് ശേഷം ഒരു ഹോക്കി താരം രാജ്യത്തിന്‍റെ പതാകയേന്തുന്നത് ആദ്യം എന്നതും ശ്രദ്ധേയം.

ആറ് തവണ ലോക ചാമ്പ്യനായ ബോക്‌സിംഗ് ഹീറോ മേരി കോം ഇന്ത്യയുടെ മെഡൽ പ്രതീക്ഷ മാത്രമല്ല, രാജ്യത്തെ സ്‌ത്രീകളുടെ പ്രതീകം കൂടിയാണ്. ലണ്ടൻ ഒളിംപിക്‌സിലെ വെങ്കല മെഡൽ ജേതാവായ മേരി കോമിന്റെ അവസാന അന്താരാഷ്‌ട്ര പോരാട്ട വേദി കൂടിയാണ് ടോക്കിയോ.

അതിജീവനത്തിന്റെ മഹാസന്ദേശവുമായി വിശ്വ കായികമേളയ്‌ക്ക് ഇന്ന് ടോക്കിയോയില്‍ കൊടിയേറും. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്‌ക്കാണ് ഒളിംപി‌ക്‌സ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാവും ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ആദ്യ ദിവസങ്ങളിൽ തന്നെ മെഡൽപട്ടികയിൽ ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം. അമേരിക്കയാണ് നിലവിലെ ചാമ്പ്യൻമാർ. അടുത്ത വെള്ളിയാഴ്‌ചയാണ് അത്‍ലറ്റിക്‌സ് മത്സരങ്ങൾക്ക് തുടക്കമാവുക.

ടോക്കിയോയില്‍ ഇന്ത്യന്‍ മത്സരങ്ങള്‍ക്ക് തുടക്കം; റാങ്കിംഗ് റൗണ്ടില്‍ മോശമാക്കാതെ ദീപിക കുമാരി

ശ്രീജേഷിന്‍റെ സാന്നിധ്യം ടോക്കിയോയില്‍ മുതല്‍ക്കൂട്ട്; പ്രശംസയുമായി മൻപ്രീത് സിങ്

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona