സ്വർണാഘോഷം തീരും മുമ്പേ കടുത്ത പനി; നീരജ് ചോപ്ര വിശ്രമത്തില്‍

By Web TeamFirst Published Aug 14, 2021, 5:12 PM IST
Highlights

ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണത്തിലൂടെ സ്വന്തമാക്കിയത്

ദില്ലി: ടോക്കിയോ ഒളിംപിക്സിലെ സ്വർണ മെഡല്‍ നേട്ടത്തിന് പിന്നാലെ നാട്ടില്‍ മടങ്ങിയെത്തിയ ഒളിംപ്യന്‍ നീരജ് ചോപ്രയ്ക്ക് കടുത്ത പനിയും തൊണ്ടവേദനയും. എന്നാല്‍ കൊവിഡ് പരിശോധനയില്‍ നെഗറ്റീവാണെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. നീരജ് ചോപ്ര വിശ്രമിക്കുകയാണ് എന്നാണ് വാർത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോർട്ട്. 

ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണത്തിലൂടെ സ്വന്തമാക്കിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണ നേട്ടം. 2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷം ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവുമാണിത്. 

ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളുവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി. അവസാന മൂന്ന് റൗണ്ടിലെ നീരജിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തില്ല.

ടോക്കിയോയിലെ നീരജിന്‍റെ സ്വർണ നേട്ടം ഇക്കുറി ഒളിംപിക്സിലെ ശ്രദ്ധേയമായ 10 ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മുഹൂർത്തങ്ങളില്‍ ഒന്നായി വേള്‍ഡ് അത്‍ലറ്റിക്സ് തെരഞ്ഞെടുത്തിരുന്നു. സ്വർണനേട്ടത്തോടെ ചോപ്രയുടെ പ്രൊഫൈല്‍ റോക്കറ്റ് പോലെ കുതിച്ചുയർന്നതായും വേള്‍ഡ് അത്‍ലറ്റിക്സിന്‍റെ വെബ്സൈറ്റില്‍ പറയുന്നു.  ദൂരങ്ങള്‍ കീഴടക്കാന്‍ പിന്തുണ നല്‍കിയ എല്ലാവർക്കും നന്ദിയറിയിക്കുന്നതായി നാട്ടില്‍ മടങ്ങിയെത്തിയ നീരജ് പറഞ്ഞിരുന്നു.

കൗതുകം കോലിയുടെ പൊസിഷന്‍; നാല് ഇന്ത്യക്കാരുമായി ഷോണ്‍ ടെയ്റ്റിന്‍റെ എക്കാലത്തെയും മികച്ച ഏകദിന ടീം

ഇല്ല, നീരജ് ചോപ്രയെ കുറിച്ച് രാഹുല്‍ ഗാന്ധി അങ്ങനെ ട്വീറ്റ് ചെയ്‌തിട്ടില്ല

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!