സ്ത്രീവിരുദ്ധപരാമർശം: എ രാജയെ 48 മണിക്കൂർ പ്രചാരണത്തിൽ നിന്ന് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

Published : Apr 01, 2021, 03:08 PM IST
സ്ത്രീവിരുദ്ധപരാമർശം: എ രാജയെ 48 മണിക്കൂർ പ്രചാരണത്തിൽ നിന്ന് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

Synopsis

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മയ്ക്ക് എതിരായ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരായ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടൽ

ചെന്നൈ: ഡിഎംകെയുടെ മുതിർന്ന നേതാവ് എ രാജയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മയ്ക്ക് എതിരായ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരായ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടൽ. അടിയന്തരമായി എ രാജയോട് വിശദീകരണം നൽകാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. 

ഒരു തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയ്ക്കിടെയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും അദ്ദേഹത്തിന്‍റെ അമ്മയ്ക്കുമെതിരെ എ രാജ മോശം പരാമർശം നടത്തിയത്. രാജയുടെ പരാമർശത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിലടക്കം വലിയ പ്രതിഷേധമാണുയർത്തിയത്. 

ഡിഎംകെയുടെ താരപ്രചാരകരുടെ പട്ടികയിൽപ്പെട്ടയാളാണ് എ രാജ. ''ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിങ്ങൾ നടത്തിയ പ്രസംഗം അപകീർത്തികരം മാത്രമല്ല, മാതൃത്വത്തിനും കളങ്കം വരുത്തുന്നതാണ്, സ്ത്രീകളെ തീർത്തും മോശമായി ചിത്രീകരിക്കുന്നതുമാണ്. ഇത് മാതൃകാപെരുമാറ്റച്ചട്ടലംഘനമാണ്'', തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നോട്ടീസിൽ പറയുന്നു.

PREV
click me!

Recommended Stories

കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് പ്രത്യേക കോച്ച് അനുവദിക്കണമെന്ന് മന്ത്രി, റെയിൽവേ ബോർഡ് ചെയർമാന് കത്ത്
​ഗുജറാത്ത് പോളിം​ഗ് ബൂത്തിലേക്ക്; 89 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്