താരശോഭ വോട്ടായില്ലേ? ഖുഷ്ബു പിന്നില്‍, തമിഴകത്ത് ഡിഎംകെ മുന്നേറുന്നു

Published : May 02, 2021, 10:30 AM ISTUpdated : May 02, 2021, 10:46 AM IST
താരശോഭ വോട്ടായില്ലേ? ഖുഷ്ബു പിന്നില്‍, തമിഴകത്ത് ഡിഎംകെ മുന്നേറുന്നു

Synopsis

മുഖ്യമന്ത്രി എടപ്പാടി പളനിസാമി മുന്നിലാണ്. 

ചെന്നൈ: തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 132 സീറ്റുകളില്‍ ഡിഎംകെ മുന്നേറുകയാണ്. അണ്ണാ ഡിഎംകെ 98 സീറ്റുകളിലും   മറ്റുള്ളവര്‍ ഒരു സീറ്റിലുമാണ് മുന്നിലുള്ളത്. തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഖുഷ്ബു സുന്ദര്‍ പിന്നിലാണ്. ഡിഎംകെ സ്ഥാനാര്‍ത്ഥിയാണ് മുന്നേറുന്നത്.

മുഖ്യമന്ത്രി എടപ്പാടി പളനിസാമി മുന്നിലാണ്. താരമണ്ഡലമായ കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം (എംഎന്‍എം) നേതാവ് കമൽഹാസൻ പിന്നിലാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ എൽ.മുരുകൻ താരാപുരത്ത് മുന്നേറുകയാണ്. കോവിൽപെട്ടിയിൽ ടി.ടി.വി.ദിനകരൻ മുന്നിലാണ്. ഉപമുഖ്യമന്ത്രി ഒ.പനീർസെൽവവും മുന്നേറുന്നു. ഡിഎംകെ മുന്നണി ലീഡ് ഉയര്‍ത്തുകയാണ്. 234 സീറ്റുകളുള്ള തമിഴ്നാട്ടിൽ പത്ത് വര്‍ഷങ്ങള്‍ക്ക്  അണ്ണാഡിഎംകെയെ ഭരണത്തിൽ നിന്നും തൂത്തെറിഞ്ഞ് ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡിഎംകെ. ഭരണമാറ്റമുണ്ടാകുമെന്നാണ് എക്സിറ്റ് പോളുകളുകളും പ്രവചിക്കുന്നത്.  3990 പേരാണ് തമിഴ്നാട്ടില്‍ ജനവിധി തേടുന്നത്.  

PREV
click me!

Recommended Stories

കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് പ്രത്യേക കോച്ച് അനുവദിക്കണമെന്ന് മന്ത്രി, റെയിൽവേ ബോർഡ് ചെയർമാന് കത്ത്
​ഗുജറാത്ത് പോളിം​ഗ് ബൂത്തിലേക്ക്; 89 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്