സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 10 പ്രവാസികൾ മരിച്ചു

By Web TeamFirst Published May 9, 2020, 8:30 PM IST
Highlights

മക്കയിലും ജിദ്ദയിലും നാലുപേർ വീതവും റിയാദ്, മദീന എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. 1704 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 37,136 ആയി. 

റിയാദ്: സൗദി അറേബ്യയിൽ 1704 പേർ ശനിയാഴ്ച കോവിഡ് ബാധയിൽ നിന്ന് മുക്തി നേടി. ഇതോടെ രോഗമുക്തരുടെ എണ്ണം 10,144 ആയി. അതേസമയം ചികിത്സയിലായിരുന്ന പത്ത് പേരാണ് ഇന്ന് മരിച്ചത്. എല്ലാരും വിദേശികളാണ്. 33നും 66നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 239 ആയി. 

മക്കയിലും ജിദ്ദയിലും നാലുപേർ വീതവും റിയാദ്, മദീന എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. 1704 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 37,136 ആയി. ചികിത്സയിൽ കഴിയുന്ന 26,753 ആളുകളിൽ 140 പേർ ഗുരുതരാവസ്ഥയിൽ  തീവ്രപരിചരണ വിഭാഗത്തിലാണ്. 

പുതിയ രോഗികൾ: മക്ക - 417, റിയാദ് - 316, ജിദ്ദ - 265, മദീന - 112, ദമ്മാം - 111, ത്വാഇഫ് - 107, ജുബൈൽ - 67, ഖോബാർ - 54, ജദീദ അറാർ - 38, ഹദ്ദ - 33, ഹുഫൂഫ് - 23, അൽഖർജ് - 23, ദറഇയ - 20, ബുറൈദ - 18, ഖത്വീഫ് - 15, തബൂക്ക് - 12, സഫ്വ - 9, റാസതനൂറ - 7, യാംബു - 7, മഹായിൽ - 6, ദഹ്റാൻ - 6, ബേയ്ഷ് - 5, നാരിയ - 4, ഖുറയാത് - 4, മുലൈജ - 3, അൽമജാരിദ - 2, ഖഫ്ജി - 2, അബ്ഖൈഖ് - 2, ബീഷ - 2, അൽജഫർ - 1, അബ്ഹ - 1, സറാത് അബീദ - 1, സൽവ - 1, അൽബദാഇ - 1, ഉനൈസ - 1, മിദ്നബ് - 1, ഉഖ്ലത് സുഖൈർ - 1, മഹദ് അൽദഹബ് - 1, അദം - 1, അൽബാഹ - 1, സബ്യ - 1, ഹാഇൽ - 1, വാദി ദവാസിർ - 1

click me!