
കുവൈറ്റ് സിറ്റി: കുവൈത്തിൽ പത്ത് പേർക്ക് കൂടി കൊറൊണ സ്ഥിരീകരിച്ചു. ഇതോടെ വൈറസ്ബാധിതരുടെ എണ്ണം 56 ആയി. ആരോഗ്യ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ബുധാനിയാ അൽ മുദ്‌ദഹഫും ഔദ്യോഗിക വക്താവ് ഡോക്ടർ അബ്ദുല്ല അൽ സനദും ആണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
വൈറസ് ബാധിച്ച മുഴുവൻ ആളുകളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. കൊവിഡ്19 ബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ കുവൈത്ത് അതീവ ജാഗ്രതയിലാണ്. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിലുള്ള പ്രവാസികള്‍ കുവൈത്തിലേക്ക് ഉടന്‍ വരേണ്ടതില്ല. നിലവില്‍ കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് അവധിക്ക് അനുമതി നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
പ്രവാസികള്‍ക്ക് രാജ്യത്തുനിന്ന് പുറത്തുപോകുന്നതിന് ഒരു വിലക്കുമില്ലെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെങ്കില്‍ കുവൈത്തി പൗരന്മാര്‍ക്ക് നല്‍കുന്ന എല്ലാ പരിഗണനയും അവര്‍ക്കും നല്‍കും. കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധന എല്ലാവര്‍ക്കും സൗജന്യമാണെന്നും അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ