ഉംറ വിസ ഫീസ് തിരികെ നൽകും; പണം തിരികെ ലഭിക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

By Web TeamFirst Published Mar 2, 2020, 10:37 AM IST
Highlights

അതത് രാജ്യങ്ങളിലെ ഉംറ ഏജൻസികൾ വഴിയാണ് തിരികെ നൽകുകയെന്നും റീഫണ്ട് ലഭിക്കുന്നതിന് അപേക്ഷ ഓൺലൈൻ വഴി നൽകാമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 

റിയാദ്: കൊവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് സൗദിയിലേക്ക് ഉംറ തീർഥാടകരുടെ പ്രവേശനം താൽക്കാലികമായി നിർത്തിവെച്ച പശ്ചാത്തലത്തിൽ നിലവിൽ അപേക്ഷിച്ചവരുടെ വിസ ഫീസും സർവിസ് ഫീസും തിരികെ നൽകും. അതത് രാജ്യങ്ങളിലെ ഉംറ ഏജൻസികൾ വഴിയാണ് തിരികെ നൽകുകയെന്നും റീഫണ്ട് ലഭിക്കുന്നതിന് അപേക്ഷ ഓൺലൈൻ വഴി നൽകാമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 

ഉംറ വിസയ്ക്ക് അപേക്ഷിച്ചവരും വിസ കിട്ടിയിട്ടും വരാൻ കഴിയാതായവരും വിസ, സർവിസ് ഫീസുകൾ തിരികെ കിട്ടാൻ പ്രാദേശിക ഉംറ ഏജൻറുമാരുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് കസ്റ്റമർ സർവിസിന്‍റെ 00966920002814 എന്ന നമ്പറിലോ ‏mohcc@haj.gov.sa എന്ന ഇമെയിലിലോ ബന്ധപ്പെടാമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

Read More: കൊറോണ ഭീഷണി; ഉംറ തീർഥാടകരെ സൗദി വിലക്കി 

click me!