വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 10,636 പ്രവാസികളെ നാടുകടത്തി

Published : Nov 21, 2023, 07:57 PM IST
വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ  10,636 പ്രവാസികളെ നാടുകടത്തി

Synopsis

രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 756 പേർ അറസ്റ്റിലായത്. ഇവരിൽ 60 ശതമാനം യമനികളും 38 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റു രാജ്യക്കാരുമാണ്.

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘകരെ കണ്ടെത്താൻ കർശന പരിശോധന തുടരുന്നു. ഒരാഴ്ച്ചക്കിടെ ഇത്തരത്തിൽ നിയമങ്ങള്‍ ലംഘിച്ച  17,556 പേർ പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങൾ ചേർന്നാണ് പരിശോധന നടത്തിയത്. താമസ നിയമ ലംഘനം നടത്തിയ  11,219 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച  3,782 തൊഴിൽ നിയമ ലംഘനം നടത്തിയ  2,555 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ കണക്ക്.

രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 756 പേർ അറസ്റ്റിലായത്. ഇവരിൽ 60 ശതമാനം യമനികളും 38 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റു രാജ്യക്കാരുമാണ്.  38 നിയമലംഘകർ രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തികൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത 12 പേരും അറസ്റ്റിലായിട്ടുണ്ട്.

Read Also -  സന്ദർശന വിസയിലെത്തിയ മലയാളി മരിച്ചു; നഴ്സായ മകൾ ഇടപെട്ടു, മൂന്ന് പേര്‍ക്ക് പുതുജീവനേകി അവയവങ്ങൾ ദാനം ചെയ്തു

ആകെ 51,089 ത്തോളം നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടികൾക്ക് വിധേയരായിട്ടുണ്ട്. 43,975 നാടുകടത്തുന്നതിനുവേണ്ടി അവരുടെ യാത്രാരേഖകൾ ശരിയാക്കാൻ അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് കൈമാറി. 1,860 പേരെ യാത്രാറിസർവേഷൻ പൂർത്തിയാക്കാനും ശിപാർശ ചെയ്തു. 10,636 ഓളം നിയമലംഘകരെ ഇതിനകം നാടുകടത്തി. 

Read Also-  വിമാനം വൈകിയാൽ നഷ്ടപരിഹാരം ലഭിക്കുക രണ്ടിരട്ടി വരെ! പ്രവാസികൾക്കടക്കം ആശ്വാസമായ പുതിയ നിയമം പ്രാബല്യത്തില്‍

രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നവർക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. അങ്ങനെ ചെയ്താൽ 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷയെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യ പുകയുന്നു; റിയാദിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടെന്ന് റിപ്പോർട്ട്, അതീവ ജാഗ്രത
അമേരിക്ക-ഇസ്രയേൽ സംയുക്ത അക്രമണം; കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചു, കുവൈത്തിൽ അപകട സൈറൺ