അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ മകൾ പിങ്കിയുടെ മാതൃകാപരമായ ഇടപെടലിലാണ് അവയവങ്ങൾ ദാനം ചെയ്ത് മൂന്ന് രോഗികൾക്ക് പുതുജീവൻ നൽകാനിടയാക്കിയത്.
റിയാദ്: സന്ദർശന വിസയിൽ റിയാദിന് സമീപം അൽഖർജിലുള്ള മകളുടെ അടുത്തെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം മേവള്ളൂർ വെള്ളൂർ ചാമക്കാലയിൽ വീട്ടിൽ തച്ചേത്തുപറമ്പിൽ വർക്കി ജോസ് (61) ആണ് മരിച്ചത്. അദ്ദേഹത്തിെൻറ ആന്തരികാവയവങ്ങളെല്ലാം ദാനം ചെയ്തു.
അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ മകൾ പിങ്കിയുടെ മാതൃകാപരമായ ഇടപെടലിലാണ് അവയവങ്ങൾ ദാനം ചെയ്ത് മൂന്ന് രോഗികൾക്ക് പുതുജീവൻ നൽകാനിടയാക്കിയത്. മകളുടെ അടുത്തേക്ക് നാല് മാസം മുമ്പാണ് സന്ദർശന വിസയിൽ വർക്കി ജോസ് എത്തിയത്. 20 ദിവസം മുമ്പ് മസ്തിഷ്കാഘാതമുണ്ടായതിനെ തുടർന്ന് കിങ് ഖാലിദ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അന്ത്യം സംഭവിച്ചത്.
തുടർന്ന് പിങ്കി തെൻറ സഹോദരൻ ജിൻസ്, മറ്റ് കുടുംബാംഗങ്ങൾ എന്നിവരുമായി ആലോചിച്ച് ഇതേ ആശുപത്രിയിൽ തന്നെ അവയവ ദാനം നടത്താനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ട് നൽകിയത്. വൃക്ക, കരൾ, നേത്രപടലം എന്നിവയാണ് മറ്റ് രോഗികൾക്ക് മാറ്റിവെച്ചത്. മേരിയാണ് വർക്കി ജോസിെൻറ ഭാര്യ. മക്കൾ: പിങ്കി (അൽഖർജ്), ജിൻസ് (നിയോം, തബൂക്ക്). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
Read Also - വിമാനത്തിന്റെ ടോയ്‌ലറ്റില്‍ നിന്ന് പുക! കാരണം തിരയുന്നതിനിടെ പുറത്തിറങ്ങിയ യുവാവ് 'പെട്ടു'; അറസ്റ്റും കേസും
മസ്തിഷ്കാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: മസ്തിഷ്കാഘാതം സംഭവിച്ച് സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി പനക്കൽ അബ്ദുല്ലത്തീഫ് (46) ആണ് റിയാദിന് സമീപം അൽഖർജിലെ ആശുപത്രിയിൽ മരിച്ചത്.
ദീർഘകാലമായി അൽഖർജിൽ കഫ്തീരിയ തൊഴിലാളിയായിരുന്ന അബ്ദുല്ലത്തീഫിനെ 10 ദിവസം മുമ്പാണ് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടപടിക്രമങ്ങൾ പൂർത്തയാക്കി മൃതദേഹം അൽഖർജിൽ ഖബറടക്കുന്നതിനായി അൽഖർജ് കെ.എം.സി.സി വെൽഫയർ വിങ് രംഗത്തുണ്ട്.
ഭാര്യ: ഉമ്മു സൽമ. മക്കൾ: മുഹമ്മദ് മുഫ്‌ലിഹ്, മുഹമ്മദ് അഫ്‌ലഹ്, മുഹമ്മദ് നഫ്‌ലിഹ്, മുഹമ്മദ് സ്വാലിഹ്. സഹോദരങ്ങൾ: അബ്ദുസ്സലാം, മുഹമ്മദ് അഷ്‌റഫ്.
