ഒമാനില്‍ 67 വിദേശികള്‍ക്ക് കൊവിഡ് 19; 115 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

By Web TeamFirst Published Apr 25, 2020, 4:10 PM IST
Highlights

രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1905ലെത്തിയെന്നു  ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു.

മസ്കറ്റ്: ഒമാനില്‍ ഇന്ന് 115 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 67 പേര്‍ വിദേശികളും 48 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1905ലെത്തിയെന്നു  ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു.

329 പേര്‍ സുഖം പ്രാപിച്ചുവെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇതുവരെയും ഒമാനില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് പത്ത് പേരാണ് മരിച്ചത്. മൂന്ന് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ ഏഴു വിദേശികളുമാണ് മരിച്ച പത്ത്   പേര്‍.

Read More: ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി; മരണസംഖ്യ പത്തായി
 

click me!