മസ്കറ്റ്: കൊവിഡ് 19 വൈറസ് ബാധിച്ച് ഒമാനില്‍ ഇന്ന് ഒരാള്‍ കൂടി മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് ഒമാനില്‍ മരിച്ചവരുടെ എണ്ണം പത്തായി. 74  വയസ്സുള്ള ഒമാന്‍ സ്വദേശിയാണെ മരിച്ചതെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്ന് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ ഏഴു വിദേശികളുമാണ് കൊവിഡ് 19 മൂലം ഒമാനില്‍ മരിച്ചത്.  

ഒമാനില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് മാര്‍ച്ച് 31നായിരുന്നു. രണ്ടാമത്തെ മരണം ഏപ്രില്‍ 4 ശനിയാഴ്ചയും. ഇവര്‍ രണ്ടുപേരും 77 വയസ്സ് പ്രായമായിരുന്ന ഒമാന്‍ സ്വദേശികളായിരുന്നു. 41 വയസ്സ് പ്രായമുണ്ടായിരുന്ന വിദേശി ഏപ്രില്‍ 9  ഇന് മരണപ്പെട്ടതാണ് രാജ്യത്തെ മൂന്നാമത്തെ മരണം. ഏപ്രില്‍ 12ന് നാലാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. 37കാരനായ പ്രവാസിയാണ്  മരിച്ചത്. അഞ്ചാമത്തെ മരണം 66 വയസുള്ള ഒരു ഗുജറാത്ത്  സ്വദേശിയുടേതായിരുന്നു . ഇദ്ദേഹം മത്ര സൂഖില്‍ വ്യാപാരം ചെയ്തു വരികയായിരുന്നു. കൊവിഡ് 19 മൂലം മലയാളിയായ ഡോക്ടര്‍ രാജേന്ദ്രന്‍ നായരുടെ മരണമായിരുന്നു  ഒമാനിലെ ആറാമത്തെ മരണം. ഏപ്രില്‍ 17  വൈകിട്ട് 4 :45  തിനായിരുന്നു  ചെങ്ങനാശേരി പെരുന്ന സ്വദേശിയായ  ഡോക്ടര്‍ .പി. രാജേന്ദ്രന്‍ നായര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 

കൊവിഡ് 19  വൈറസു ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് അവസാന വാരത്തോടു കൂടി  'അല്‍ നാദ'  ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തെ സ്ഥിതി ഗുരുതരമായതിനെ  തുടര്‍ന്ന്  റോയല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. 40 വര്‍ഷത്തിലേറെയായി  മസ്‌കറ്റിലെ റൂവിയില്‍  'ഹാനി ക്ലിനിക്'  എന്ന സ്വകാര്യ ആരോഗ്യ സേവന കേന്ദ്രം നടത്തി വരികയായിരുന്നു ഡോക്ടര്‍ രാജേന്ദ്രന്‍ നായര്‍.

രാജ്യത്ത് വൈറസ് ബാധിച്ച മരിച്ച ആദ്യ മലയാളി ആണ് ഡോക്ടര്‍. 59  വയസുള്ള  സ്ഥിരതാമസക്കാരനായ   വിദേശി ഏപ്രില്‍ പത്തൊന്‍പത്തിനു  മരണപെട്ടതാണ്  രാജ്യത്തെ ഏഴാമത്തെ മരണം. ഏപ്രില്‍ 21 രാവിലെ 53  കാരനായ ഒരു ബംഗ്ലാദേശ്  സ്വദേശിയുടെ  മരണമാണ് മന്ത്രാലയം കൊവിഡ് 19  വൈറസു മൂലം  മരണപ്പെട്ട എട്ടാമത്തെ മരണമെന്ന് അറിയിച്ചത്. 57    വയസുള്ള ഒരു  വിദേശി ഏപ്രില്‍ 23ന്   മരിച്ചതാണ് രാജ്യത്തെ ഒന്‍പതാമത്തെ മരണമായി ഒമാന്‍ ആരോഗ്യമന്ത്രാലയം  രേഖപെടുത്തിയത്.