50 ഏക്കറിലുള്ള ക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിന് ഏകദേശം 600 കോടി ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പെര്‍ത്ത്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രാമക്ഷേത്രം ഓസ്ട്രേലിയയില്‍ നിര്‍മ്മിക്കുന്നു. ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുന്നത്. 721 അടി ഉയരമുള്ള ഘടനയായിരിക്കും ക്ഷ്രേതത്തിന് ഉണ്ടായിരിക്കുക.

ശ്രീറാം വേദിക് ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റ് ആണ് ക്ഷേത്ര നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. 150 ഏക്കറിലുള്ള ക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിന് ഏകദേശം 600 കോടി ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തിന്‍റെ സാമ്പ്രദായിക സങ്കല്‍പ്പത്തിനപ്പുറമാണ് പദ്ധതിയെന്ന് ട്രസ്റ്റ് ഉപമേധാവി ഡോ. ഹരേന്ദ്ര റാണ വെളിപ്പെടുത്തി. ഇന്‍റർനാഷനൽ ശ്രീരാമവേദിക് ആൻഡ് കൾച്ചറൽ യൂണിയൻ (ഐ എസ് വി എ സി യു) ആണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. 

ക്ഷേത്ര സമുച്ചയത്തിൽ വിവിധ ഉദ്യാനങ്ങൾ, രാം നിവാസ് ഭക്ഷണശാല എന്നിവ ഉണ്ടാകും. ഇതിന് പുറമെ സീതാ രസോയി റസ്റ്ററന്റ്, രാമായണ സദൻ ലൈബ്രറി, തുളസീദാസ് ഹാൾ തുടങ്ങിയ സാംസ്കാരിക ഇടങ്ങളും ക്ഷേത്ര സമുചയത്തിലുണ്ടാകുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. യോഗ കേന്ദ്രം, ധ്യാനകേന്ദ്രം, വേദപഠനകേന്ദ്രം, ഗവേഷണകേന്ദ്രം, മ്യൂസിയം എന്നിവയുൾപ്പെടെയുള്ള ആത്മീയ ഇടങ്ങളും ക്ഷേത്രത്തിലുണ്ടാകും. ടെക്നോളജി ഗാർഡൻ പോലുള്ള മേഖലകളോടൊപ്പം ചില സാങ്കേതിക ഇടങ്ങളും ക്ഷേത്രത്തിൽ ഉൾപ്പെടുത്തും.

Read Also - വരുമോ വൻ മാറ്റം, നാലര ദിവസം പ്രവൃത്തി ദിനം? നിലവിലെ വാരാന്ത്യ അവധി ദിവസങ്ങള്‍ മാറ്റുവാന്‍ നിര്‍ദ്ദേശം

കാർബൺ മലനീകരണം പൂർണമായി ഒഴിവാക്കാവായി ജൈവ-മലിനജല സംസ്‌കരണ പ്ലാന്‍റും സൗരോർജ്ജ പ്ലാന്‍റും ഉൾപ്പെടുത്തി പരിസ്ഥിതി സുസ്ഥിര കേന്ദ്രമെന്ന നിലയിലായിരിക്കും ക്ഷേത്ര നിർമാണം പൂര്‍ത്തിയാക്കുകയെന്നാണ് വിവരം. സാംസ്കാരിക പരിപാടികള്‍, ആഘോഷങ്ങള്‍ എന്നിങ്ങനെ ആത്മീയ കേന്ദ്രത്തിന് പുറമെ സാംസ്കാരിക കേന്ദ്രമാക്കിയും ക്ഷേത്രസമുച്ചയത്തെ മാറ്റാനാണ് (ഐ എസ് വി എ സി യു) പദ്ധതിയിടുന്നത്. 

(പ്രതീകാത്മക ചിത്രം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...