യുഎഇയില്‍ മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് 13 വയസുകാരനും പിതാവിനും ദാരുണാന്ത്യം

Published : Dec 29, 2022, 06:29 PM IST
യുഎഇയില്‍ മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് 13 വയസുകാരനും പിതാവിനും ദാരുണാന്ത്യം

Synopsis

മഴവെള്ളം നിറഞ്ഞ കുഴിയില്‍ കുട്ടി ആദ്യം അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയെ രക്ഷിക്കാനായി പിതാവും കുഴിയിലേക്ക് എടുത്തുചാടി.

റാസല്‍ഖൈമ: യുഎഇയില്‍ മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് 13 വയസുകാരനും 39കാരനായ പിതാവും മരിച്ചു. ബുധനാഴ്ച വൈകുന്നേരം റാസല്‍ഖൈമയിലെ വാദി ശാഹിലായിരുന്നു സംഭവം. അപകടം സംബന്ധിച്ച് വിവരം ലഭിച്ചതനുസരിച്ച് റാസല്‍ഖൈമ പൊലീസിന്റെ മറൈന്‍ റെസ്‍ക്യൂ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

മഴവെള്ളം നിറഞ്ഞ കുഴിയില്‍ കുട്ടി ആദ്യം അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയെ രക്ഷിക്കാനായി പിതാവും കുഴിയിലേക്ക് എടുത്തുചാടി. രണ്ട് പേരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സ്ഥലത്തെത്തിയ മറൈന്‍ റെസ്ക്യൂ ടീം അംഗങ്ങള്‍ റബ്ബര്‍ ബോട്ടുകള്‍ ഉള്‍പ്പെടെ എത്തിച്ച് വിശദമായ തെരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൃതദേഹങ്ങള്‍ പിന്നീട് മോര്‍ച്ചറിയിലേക്ക് മാറ്റി. കേസില്‍ ബന്ധപ്പെട്ട ഔദ്യോഗിക വിഭാഗങ്ങള്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. 

Read also: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരനും കുടുംബത്തിനും വിമാനത്തില്‍ വെച്ച് ഇത്തിഹാദിന്റെ സര്‍പ്രൈസ്

യുഎഇയില്‍ ബിസിനസ് തുടങ്ങാന്‍ ഒരു വര്‍ഷം ശമ്പളത്തോടെ അവധി; ജനുവരി 2 മുതല്‍ പ്രാബല്യത്തില്‍ വരും
​​​​​​​ദുബൈ: യുഎഇയിലെ സ്വദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബിസിനസ് തുടങ്ങാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ 2023 ജനുവരി രണ്ടാം തീയ്യതി മുതല്‍ പ്രാബല്യത്തില്‍ വരും. ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഒരു വര്‍ഷത്തേക്ക് അവധി നല്‍കുന്നത് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് അടുത്ത മാസം മുതല്‍ സ്വദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമാവുുക. അവധി എടുക്കുന്ന കാലയളവില്‍ സര്‍ക്കാര്‍ ജോലിയിലെ പകുതി ശമ്പളവും നല്‍കും.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് നേരത്തെ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നത്. കൂടുതല്‍ സ്വദേശികളെ സംരംഭകരാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ്  പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍. സംരംഭങ്ങള്‍ തുടങ്ങാനുള്ള അവധി ഉപയോഗിക്കുമ്പോള്‍ അവരുടെ സര്‍ക്കാര്‍ ജോലിയും നിലനിര്‍ത്താമെന്നതാണ് പ്രധാന ആകര്‍ഷണം.  ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതും തുടര്‍ന്ന് പ്രഖ്യാപനമുണ്ടായതും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

റിയാദിൽ നിന്ന് 2 മണിക്കൂറിൽ ദോഹയിലെത്താം, അതിവേഗ റെയിൽവേ വരുന്നു, കരാറൊപ്പിട്ട് സൗദിയും ഖത്തറും
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ