സൗദി അറേബ്യയില്‍ കാണാതായ 13 വയസുകാരനെ കണ്ടെത്താന്‍ സഹായം തേടി പിതാവ്

Published : Nov 02, 2022, 09:33 PM ISTUpdated : Nov 02, 2022, 09:34 PM IST
സൗദി അറേബ്യയില്‍ കാണാതായ 13 വയസുകാരനെ കണ്ടെത്താന്‍ സഹായം തേടി പിതാവ്

Synopsis

റിയാദിലെ അൽ തആവുൻ ഡിസ്ട്രിക്ടിലുള്ള വീട്ടിൽനിന്ന് പുറത്തിറങ്ങിയ മകൻ പിന്നീട് തിരിച്ചുവന്നില്ലെന്ന് പിതാവ് മുഹമ്മദ് അൽസൈദാൻ പറഞ്ഞു. 

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിൽ നിന്ന്  സ്വദേശി ബാലനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. ഖാലിദ് മുഹമ്മദ് അൽ സൈദാൻ എന്ന പതിമൂന്നു വയസുകാരനെയാണ് കാണാതായത്. റിയാദിലെ അൽ തആവുൻ ഡിസ്ട്രിക്ടിലുള്ള വീട്ടിൽനിന്ന് പുറത്തിറങ്ങിയ മകൻ പിന്നീട് തിരിച്ചുവന്നില്ലെന്ന് പിതാവ് മുഹമ്മദ് അൽസൈദാൻ പറഞ്ഞു. മകനെ കണ്ടെത്താൻ എല്ലാവരുടെയും സഹായം തേടിയ പിതാവ് ബാലനെ കുറിച്ച് വല്ല വിവരങ്ങളും അറിയുന്ന പക്ഷം 0555371115 എന്ന നമ്പറിലൊ അല്ലെങ്കില്‍ പൊലീസിനെയോ അറിയിക്കണമെന്ന് അപേക്ഷിച്ചു. 

Read also: പ്രവാസികള്‍ക്ക് ജോലി നഷ്ടമായാലും ശമ്പളം; പദ്ധതിയില്‍ ചേരാന്‍ നല്‍കേണ്ടത് അഞ്ച് ദിര്‍ഹം, വിവരങ്ങള്‍ ഇങ്ങനെ

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ഷാര്‍ജ: യുഎഇയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ മൊയ്‍തീന്‍ വീട്ടില്‍ മാമുക്കോയയുടെ മകന്‍ ചെറുവീട്ടില്‍ മുഹമ്മദലി (49) ആണ് ഷാര്‍ജയില്‍ മരിച്ചത്.

മാതാവ് - ചെറുവീട്ടില്‍ അലീമ. ഭാര്യമാര്‍ - വയലില്‍ മാളിയക്കല്‍ ഷാഹിദ (ഷൈനി), കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച പന്തക്കലകം സിനോബിയ. മക്കള്‍ - അലീഷ സനൂബ്, അസാം അലി, അഹമ്മദ് അലി. സഹോദരങ്ങള്‍ - മുഹമ്മദ് അക്ബര്‍, മുഹമ്മദ് ഫാസില്‍ (ദുബൈ), ഖബറടക്കം ഷാര്‍ജയില്‍ നടക്കും.

Read also:  നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയ പ്രവാസി മലയാളി മരിച്ചു

പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവേ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
മനാമ: ബഹ്റൈനില്‍ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ആലപ്പുഴ സ്വദേശി വിനോദ് കുമാറിന്‍റെ (മഹേഷ് -37) മൃതദേഹമാണ് നാട്ടിലേക്ക് കൊണ്ടുപോയത്. പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് ബി.ഡി.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയില്‍ കഴിഞ്ഞുവരവെയാണ് അന്ത്യം സംഭവിച്ചത്.   

തിങ്കളാഴ്ച വൈകിട്ട് ഗള്‍ഫ് എയര്‍ വിമാനത്തിലാണ് കൊച്ചിയിലേക്ക് മൃതദേഹം കൊണ്ടുപോയത്. അല്‍ മൊയ്യാദ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ബഹ്റൈനിലുണ്ടായിരുന്ന ഭാര്യ രാഖിയും മകള്‍ വിസ്മയയും രാഖിയുടെ മാതാവും തിങ്കളാഴ്ച രാവിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് പുറപ്പെട്ടു. 

Read More -   കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ പാർക്കിലെ കുളത്തില്‍ വീണ് അഞ്ചു വയസ്സുകാരി; രക്ഷകനായി സ്വദേശി പൗരൻ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം