82-ാമത് മഹ്‍സൂസ് നറുക്കെടുപ്പില്‍ 1,405 വിജയികള്‍ സ്വന്തമാക്കിയത് 1,777,050 ദിര്‍ഹം

Published : Jun 27, 2022, 06:19 PM IST
82-ാമത് മഹ്‍സൂസ് നറുക്കെടുപ്പില്‍ 1,405 വിജയികള്‍ സ്വന്തമാക്കിയത് 1,777,050 ദിര്‍ഹം

Synopsis

റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്ന് പേര്‍ക്ക് 100,000 ദിര്‍ഹം വീതം സമ്മാനം

ദുബൈ: 10,000,000 ദിര്‍ഹം സമ്മാനം നല്‍കിയ കഴിഞ്ഞയാഴ്‍ചയിലെ ഗ്രാന്റ് ഡ്രോയ്‍ക്ക് ശേഷം ജൂണ്‍ 25 ശനിയാഴ്‍ച നടന്ന മഹ്‍സൂസിന്റെ 82-ാമത് ഗ്രാന്റ് ഡ്രോയില്‍ 1,405 ഭാഗ്യവാന്മാര്‍ 1,777,050 ദിര്‍ഹം സമ്മാനം നേടി. ഈവിങ്സ് എല്‍.എല്‍.സി ഓപ്പറേറ്റ് ചെയ്യുന്ന, യുഎഇയിലെ മുന്‍നിര പ്രതിവാര നറുക്കെടുപ്പായ മഹ്‍സൂസ് ഇതുവരെ 200,000,000ല്‍ അധികം ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിതരണം ചെയ്‍തത്.


82-ാമത് മഹ്‍സൂസ് നറുക്കെടുപ്പില്‍ ആകെ 1,405 പേരാണ് വിജയിച്ചത്. ഇവരില്‍ നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചുവന്ന 39 വിജയികള്‍ 1,000,000 ദിര്‍ഹത്തിന്റെ സമ്മാനം പങ്കിട്ടെടുത്തു. ഇവരില്‍ ഓരോരുത്തര്‍ക്കും 25,641 ദിര്‍ഹം വീതം ലഭിക്കും. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചുവന്ന 1,363 വിജയികള്‍ക്ക് 350 ദിര്‍ഹം വീതം സമ്മാനം ലഭിച്ചു.


സമ്മാനങ്ങള്‍ അവിടെയും അവസാനിക്കുന്നില്ല. എല്ലാ ആഴ്ചയിലെയും പോലെ മൂന്ന് വിജയികള്‍ക്ക് ഉറപ്പുള്ള സമ്മാനമായ 300,000 ദിര്‍ഹം സമ്മാനിക്കുന്ന റാഫിള്‍ ഡ്രോയും ശനിയാഴ്ച രാത്രി നടന്നു. ഓന, റേച്ചല്‍, ബാര്‍ബറ എന്നിവരാണ് ഈ ആഴ്ച 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. യഥാക്രമം 16079366, 15857605, 15970905 എന്നീ റാഫിള്‍ ഐ.ഡികളിലൂടെയാണ് ഇവര്‍ വിജയികളായത്.


10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ലക്ഷ്യമിടുന്നവര്‍ക്ക് അത് സ്വന്തമാക്കാന്‍ ജൂലൈ രണ്ടിന് യുഎഇ സമയം രാത്രി ഒന്‍പത് മണിക്ക് അതിനുള്ള അടുത്ത അവസരമാണ് ഒരുങ്ങുന്നത്. ഒപ്പം മറ്റ് സമ്മാനങ്ങളും അന്ന് സ്വന്തമാക്കാനാവും. മഹ്‍സൂസ് ഗ്രാന്റ് ഡ്രോയില്‍ പങ്കെടുക്കാന്‍ www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‍ത് 35 ദിര്‍ഹത്തിന്റ ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയാണ് വേണ്ടത്. നിങ്ങള്‍ വാങ്ങുന്ന ഓരോ ബോട്ടില്‍ഡ് വാട്ടറിനും ഗ്രാന്റ് ഡ്രോയിലേക്കുള്ള ഒരോ എന്‍ട്രി വീതം ലഭിക്കും. ഒപ്പം മൂന്ന് ഭാഗ്യവാന്മാര്‍ക്ക് 100,000 ദിര്‍ഹം വീതം സമ്മാനം നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് എന്‍ട്രി ലഭിക്കും.


മഹ്‍സൂസില്‍ പങ്കെടുക്കുന്ന ഓരോരുത്തരും വാങ്ങുന്ന ഓരോ ബോട്ടില്‍ഡ് വാട്ടറിന് പിന്നിലും മഹത്തായ മറ്റൊരു കാര്യം കൂടിയുണ്ട്. അവ മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരും. യോഗ്യരായ എല്ലാവര്‍ക്കും മഹ്‍സൂസില്‍ പങ്കെടുക്കാന്‍ സാധിക്കും.

'മഹ്‍സൂസ്' എന്നാല്‍ അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജിസിസിയിലെ ആദ്യത്തെ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, ആഴ്ചതോറും നല്‍കുന്ന ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളിലൂടെ ജീവിതം മാറ്റിമറിക്കാനുള്ള അവസരമാണൊരുക്കുന്നത്. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മഹ്‌സൂസ്. ഒപ്പം അതുമായി സഹകരിക്കുന്ന എന്‍.ജി.ഒകളുടെയും സന്നദ്ധ സംഘടനകളുടെയും ശൃംഖലയിലൂടെ സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ