എക്സ്പോ 2020 പങ്കാളിത്തം; അവസരങ്ങള്‍ സൃഷ്ടിക്കുന്നത് തുടരാന്‍ ബ്രസീല്‍

Published : Jun 27, 2022, 04:18 PM ISTUpdated : Jun 27, 2022, 04:26 PM IST
എക്സ്പോ 2020 പങ്കാളിത്തം; അവസരങ്ങള്‍ സൃഷ്ടിക്കുന്നത് തുടരാന്‍ ബ്രസീല്‍

Synopsis

'എക്‌സ്‌പോ 2020യില്‍ ഏറ്റവും കൂടുതൽ സന്ദർശിച്ച അഞ്ച് പവലിയനുകളിൽ ഒന്നാണ്  ബ്രസീൽ പവലിയൻ. ആകെ 21 ലക്ഷം സന്ദര്‍ശകരെത്തി. ആറുമാസം നീണ്ട പരിപാടിയില്‍ പ്രതിദിനം ശരാശരി 11,700 ആളുകള്‍ പവലിയന്‍ സന്ദര്‍ശിച്ചിരുന്നു.

ദുബൈ: അടുത്തിടെ സമാപിച്ച എക്‌സ്‌പോ 2020 ദുബൈയില്‍ പങ്കെടുത്തതിലൂടെ സൃഷ്ടിച്ച ഫലങ്ങള്‍ക്ക് അനുസൃതമായി ആഗോള വിപണിയില്‍ സ്വാധീനം ചെലുത്തുന്നത് തുടരാന്‍ ബ്രസീല്‍.

1,030 ബ്രസീലിയന്‍ കമ്പനികള്‍  എക്സ്പോയിലെ ബ്രസീല്‍ പവലിയന്‍റെ ഭാഗമായിരുന്നു. ഇവന്റിൽ 648 മില്യൺ യുഎസ് ഡോളറിന്റെ ബിസിനസ്സ് ഡീലുകൾ ഉറപ്പിച്ചു.ഭക്ഷണം, സൗന്ദര്യവർദ്ധക വസ്തുക്കൾ,
ഫർണിച്ചർ, എയ്‌റോസ്‌പേസ്, തുകൽ, എണ്ണ, വാതക മേഖലകൾ എന്നിവയിൽ അടുത്ത 12 മാസത്തിനുള്ളിൽ 3.4 ബില്യൺ യുഎസ് ഡോളറിന്റെ അധിക ഡീലുകൾ പ്രതീക്ഷിക്കുന്നതായി ഒരു ഉദ്യോഗസ്ഥന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

'എക്‌സ്‌പോ 2020യില്‍ ഏറ്റവും കൂടുതൽ സന്ദർശിച്ച അഞ്ച് പവലിയനുകളിൽ ഒന്നാണ്  ബ്രസീൽ പവലിയൻ. ആകെ 21 ലക്ഷം സന്ദര്‍ശകരെത്തി. ആറുമാസം നീണ്ട പരിപാടിയില്‍ പ്രതിദിനം ശരാശരി 11,700 ആളുകള്‍ പവലിയന്‍ സന്ദര്‍ശിച്ചിരുന്നു. എക്സ്പോ ദുബൈയിലെ പങ്കാളിത്തത്തിലൂടെ ലഭിച്ച ഫലങ്ങള്‍ കൂടുതല്‍ മികച്ചതാക്കി എക്സ്പോ 2025ലേക്ക് കൂടുതല്‍ മികവുറ്റ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഞങ്ങള്‍ തീരുമാനിച്ചു'- എക്സ്പോ 2020 ദുബൈയിലെ ബ്രസീല്‍ പവലിയന്‍ കമ്മീഷണര്‍ ജനറല്‍ ഏലിയാസ് മാര്‍ട്ടിനസ് ഫില്‍ഹോ പറഞ്ഞു.

'പവലിയൻ 20 വിദ്യാഭ്യാസ, സാംസ്കാരിക, ഗ്യാസ്ട്രോണമി പ്രദർശനങ്ങൾ നടത്തി. ഇതിലുള്‍പ്പെടുന്ന
270 സംഗീത പരിപാടികൾ, 460 നൃത്ത പരിപാടികൾ, ആറ് പാചക പരിപാടികൾ, 32
പാര്‍ട്ണര്‍ പ്രസന്‍റേഷന്‍സ് എന്നിവയും മറ്റ് പവലിയനുകളുമായി 12 സാംസ്കാരിക, ഗ്യാസ്ട്രോണമിക് എക്സ്ചേഞ്ചുകളും സന്ദർശകർക്ക് സംവേദനാത്മക അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നതായിരുന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'150 ബിസിനസ് അജണ്ടകൾ പവലിയൻ അവതരിപ്പിച്ചു. 805 ബിസിനസ്സ് നേതാക്കളുടെ പങ്കാളിത്തത്തോടെയുള്ള  ആറ് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. അതിൽ 59 ശതമാനം ബ്രസീലിൽ നിന്നുള്ളവരും ബാക്കിയുള്ളവര്‍ മറ്റ് 39 രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. ബ്രസീൽ
APEAX-Basil ദുബൈയിൽ നടത്തിയ ബ്രസീല്‍ ഇൻവെസ്റ്റ്‌മെന്റ് ഫോറം, ആഗോള പ്രസക്തിയുള്ള നിരവധി പ്രൊജക്ടുകളിലൂടെ ഒരു ബില്യണ്‍ യുഎസ് ഡോളറിൽ കൂടുതൽ നിക്ഷേപം പ്രതീക്ഷിക്കുന്നു'-
ഫിൽഹോ പറഞ്ഞു.

ബ്രസീലിയൻ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ഏജൻസിയുടെ (അപെക്‌സ്-ബ്രസീൽ) നേതൃത്വത്തില്‍ എക്‌സ്‌പോയിലെ പങ്കാളിത്തത്തിലൂടെ, ബ്രസീലിയന്‍ പ്രസിഡന്‍റ് ജെയ് ര്‍ ബോള്‍സൊനാരോ, മുതിര്‍ന്ന മന്ത്രിമാര്‍, ബിസിനസ്, വ്യാപര പ്രതിനിധികള്‍, മറ്റ് ഉന്നതര്‍ എന്നിവരുടെ സന്ദര്‍ശനം കൂടി അടയാളപ്പെടുത്തി.

പ്രസിഡന്റിന്റെ സന്ദർശന വേളയിൽ ബ്രസീലിന്‍റെ പരമോന്നത ബഹുമതിയായ നാഷണൽ ഓർഡർ ഓഫ് സതേൺ ക്രോസ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമിന് നല്‍കി. 

'നൂതനതയുടെയും സുസ്ഥിരതയുടെയും ഹബ്ബായി മാറിയ ആറുമാസത്തോളം നീണ്ട എക്സ്പോ ദുബൈയില്‍, നമ്മുടെ പവലിയന്‍ നൂതനുവും അവിസ്മരണീയവുമായ അനുഭവം ലോകത്തിനായി സൃഷ്ടിച്ചു. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളുടെ സാംസ്കാരിക കൈമാറ്റത്തിന് മികച്ച അവസരമായിരുന്നു എക്സ്പോ 2020. എക്സ്പോ പോലൊരു പ്ലാറ്റ്ഫോമിലൂടെ നല്‍കാവുന്ന അനേകം സാധ്യതകള്‍ ലോകത്തിനായി ബ്രസീല്‍ പവലിയന്‍ കാഴ്ചവെച്ചു'- ഫില്‍ഹോ വിശദമാക്കി. 

ഇക്വാസു വെള്ളച്ചാട്ടം, ആമസോണ്‍, റിയോ ഡി ജനീറയിലെ 1931ല്‍ നിര്‍മ്മിച്ച ക്രൈസ്റ്റ് റെഡീമര്‍ സ്റ്റാച്യു എന്നിവടക്കം ഏഴ് ലോകാത്ഭുതങ്ങളില്‍ മൂന്നെണ്ണവും പ്രകൃതി രമണീയമായ സ്ഥലങ്ങളും സ്വന്തമായുള്ള നേട്ടവും ബ്രസീല്‍ പവലിയന്‍ ആഘോഷിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ