സൗദിയിൽ ഇന്ന് 1,484 പേർക്ക് കൊവിഡ് രോഗമുക്തി; പുതിയ രോഗികള്‍ 1257

Published : Jul 08, 2021, 07:29 PM IST
സൗദിയിൽ ഇന്ന് 1,484 പേർക്ക് കൊവിഡ് രോഗമുക്തി; പുതിയ രോഗികള്‍ 1257

Synopsis

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,97,773 ആയി. ഇവരിൽ 4,78,127 പേർ ഇതുവരെ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,933 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് വീണ്ടും 96 ശതമാനവും മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 

റിയാദ്: സൗദി അറേബ്യയിൽ പുതുതായി 1,484 പേർക്ക് കൊവിഡ് ബാധയിൽ നിന്ന് മുക്തി നേടി. കുറഞ്ഞുനിന്ന രോഗമുക്തി നിരക്ക് ഇന്ന് പെട്ടെന്ന് കുത്തനെ ഉയരുകയായിരുന്നു. അതേസമയം 1,257 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. രാജ്യമൊട്ടാകെ കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേർ കൂടി കൊവിഡ് മൂലം മരിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,97,773 ആയി. ഇവരിൽ 4,78,127 പേർ ഇതുവരെ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,933 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് വീണ്ടും 96 ശതമാനവും മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 319, കിഴക്കൻ പ്രവിശ്യ 277, മക്ക 252, ജീസാൻ 94, അസീർ 93, മദീന 59, നജ്റാൻ 45, ഹായിൽ 30, അൽഖസീം 26, തബൂക്ക് 21, അൽബാഹ 19, വടക്കൻ അതിർത്തി മേഖല 18, അൽജൗഫ് 4. രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 19,084,840 ഡോസ് ആയി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ