15 വയസുകാരന്‍ രണ്ട് സഹോദരിമാരെ കുത്തിക്കൊന്നു; അമ്മയ്‍ക്ക് ഗുരുതര പരിക്ക്

Published : Oct 28, 2021, 10:23 AM IST
15 വയസുകാരന്‍ രണ്ട് സഹോദരിമാരെ കുത്തിക്കൊന്നു; അമ്മയ്‍ക്ക് ഗുരുതര പരിക്ക്

Synopsis

രണ്ട് പെൺകുട്ടികളെ തങ്ങളുടെ 15 വയസുള്ള സഹോദരൻ കുത്തുകയായിരുന്നുവെന്നും അവരുടെ അമ്മയ്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് അറിയിച്ചു. 

മസ്‍കത്ത്: ഒമാനില്‍ (Oman) 15 വയസുകാരന്‍ തന്റെ രണ്ട് സഹോദരിമാരെ കുത്തിക്കൊന്നു (Stabbed to death). മുസന്ദം ഗവര്‍ണറേറ്റിലാണ് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതെന്ന് റോയല്‍ ഒമാന്‍ പൊലീസ് (Royal Oman Police) പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.

ഖസ്‍ബ വിലായത്തിലത്തില്‍ നിന്നാണ് നടുക്കുന്ന കൊലപാതക വാര്‍ത്ത പുറത്തുവന്നത്. രണ്ട് പെൺകുട്ടികളെ തങ്ങളുടെ 15 വയസുള്ള സഹോദരൻ കുത്തുകയായിരുന്നുവെന്നും അവരുടെ അമ്മയ്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മ പിന്നീട് അപകട നില തരണം ചെയ്‍തു. കേസ് നടപടിക്രമങ്ങൾ പൂർത്തികരിച്ചു വരുന്നതായും പൊലീസിന്റെ പ്രസ്‍താവനയിൽ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ