
മസ്‍കത്ത്: ഒമാനില്‍ മലയാളി ബാലനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ തൃപ്രയാര്‍ സ്വദേശി വിനയന്റെ മകന്‍ വിമല്‍ കൃഷ്‍ണന്‍ (15) ആണ് മരിച്ചത്. ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രിയില്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇബ്രി ഇന്ത്യന്‍ സ്‍കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വിമല്‍ കൃഷ്‍ണന്‍. പിതാവ് വിനയന്‍ ഇബ്രിയിലെ സയന്‍സ് കോളേജ് അധ്യാപകനാണ്. അദ്ദേഹം ഭക്ഷണം വാങ്ങാനായി പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് വിമലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മനാമ: ബഹ്റൈനില്‍ (Bahrain) റോഡപകടത്തില്‍ (Road accident) പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട തടിയൂര്‍ സ്വദേശി ഷിജു വര്‍ഗീസ് (36) ആണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ദിറാസില്‍ വെച്ച് റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടായ അപകടത്തിലാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്.
അതീവ ഗുരുതരാവസ്ഥയില്‍ സല്‍മാനിയ ഹോസ്‍പിറ്റലില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തി. ബോധം തിരികെ ലഭിച്ചെങ്കിലും സംസാര ശേഷിയും ചലന ശേഷിയും തിരികെ ലഭിച്ചില്ല. നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. സംസ്‍കാരം പിന്നീട് നടക്കും. ഭാര്യ - ഷിബി. മകന്‍ - എയ്‍ഡന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam