നിരോധിത സൗന്ദര്യ വർധക വസ്തുക്കളുടെ 15,300 പാക്കറ്റുകൾ പരിശോധനയില്‍ പിടിച്ചെടുത്തു

Published : Feb 13, 2023, 11:08 AM IST
നിരോധിത സൗന്ദര്യ വർധക വസ്തുക്കളുടെ 15,300 പാക്കറ്റുകൾ പരിശോധനയില്‍ പിടിച്ചെടുത്തു

Synopsis

മുനിസിപ്പാലിറ്റിക്ക് കീഴിലെ ഫീൽഡ് നിരീക്ഷണ സംഘമാണ് നിരോധിത ഉൽപ്പന്നങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന രണ്ട് വെയർഹൗസുകൾ കണ്ടെത്തിയതെന്ന് ബലദ് ബലദിയ മേധാവി എൻജി. അഹ്മദ് അൽശാഫി പറഞ്ഞു. 

റിയാദ്: നിരോധിത സൗന്ദര്യവർദ്ധക വസ്തുക്കളുടെ 15300 പാക്കറ്റുകൾ സൗദി അറേബ്യയിലെ ജിദ്ദയിൽ പിടിച്ചെടുത്തു. ബലദ് ബലദിയ (മുനിസിപ്പാലിറ്റി) പരിധിയിലെ രണ്ട് വെയർഹൗസുകളിൽ നിന്നാണ് ഫീൽഡ് നിരീക്ഷണ ഉദ്യേഗസ്ഥർ ഇത്രയും നിരോധിത സൗന്ദര്യവര്‍ദ്ധക വസ്തുക്കൾ പിടിച്ചെടുത്തത്. വിൽപനക്കായി സൂക്ഷിച്ചതായിരുന്നു ഇവ.

മുനിസിപ്പാലിറ്റിക്ക് കീഴിലെ ഫീൽഡ് നിരീക്ഷണ സംഘമാണ് നിരോധിത ഉൽപ്പന്നങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന രണ്ട് വെയർഹൗസുകൾ കണ്ടെത്തിയതെന്ന് ബലദ് ബലദിയ മേധാവി എൻജി. അഹ്മദ് അൽശാഫി പറഞ്ഞു. വാണിജ്യ മന്ത്രാലയത്തിന്റെയും ഫുഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റിയുടെയും സഹകരണത്തോടെ രണ്ട് സ്ഥലങ്ങളിൽ നിന്ന് 15,000 ലധികം പാക്കറ്റുകൾ കണ്ടെടുത്തു. ഇരുവകുപ്പുകളുും തുടര്‍  നടപടികൾ പൂർത്തിയാക്കി. വെയർഹൗസുകൾ അടച്ചുപൂട്ടുകയും ഉടമകളോട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാൻ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. നിയമലംഘനം നടത്തി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പിടികൂടാനുള്ള പരിശോധന തുടരുമെന്നും ബലദിയ ഓഫീസ് മേധാവി പറഞ്ഞു.

Read also: വീട്ടുടമയുടെ ആഭരണങ്ങള്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച പ്രവാസി വീട്ടുജോലിക്കാരി ജയിലിലായി

സ്വന്തം നാട്ടുകാര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റുകളില്‍ കയറി മോഷണം; മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റുകളില്‍ കയറി താമസക്കാരെ ഭീഷണിപ്പെടുത്തി മോഷണം നടത്തിയിരുന്ന മൂന്നംഗ സംഘം അറസ്റ്റിലായി. ഫഹാഹീല്‍ ഏരിയയിലായിരുന്നു സംഭവം. പിടിയിലായ മൂന്ന് പേരും ബംഗ്ലാദേശ് പൗരന്മാരുമാണ്.  സ്വന്തം നാട്ടുകാരുടെ അപ്പാര്‍ട്ട്മെന്റുകളായിരുന്നു ഇവര്‍ മോഷണത്തിനായി ലക്ഷ്യം വെച്ചിരുന്നതെന്ന് കുവൈത്തി ദിനപ്പത്രമായ അല്‍ റായ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അഹ്‍മദി സെക്യൂരിറ്റി ഡയറക്ടറേറ്റില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഫഹാഹീലില്‍ പരിശോധന നടത്തുന്നതിനിടെ അപ്രതീക്ഷിതമായാണ് സംഘം പിടിയിലായത്. ഒരാള്‍ സഹായത്തിനായി നിലവിളിക്കുന്നത് കേട്ട് പൊലീസ് സംഘം അവിടേക്ക് പാഞ്ഞെത്തുകയായിരുന്നു. കത്തികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി മൂന്നംഗ സംഘം അപ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ച് കയറി താമസക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. പട്രോളിങ് സംഘം ഉടന്‍ തന്നെ കൂടുതല്‍ പൊലീസ് സംഘത്തെ ഇവിടേക്ക് വിളിച്ചുവരുത്തി അപ്പാര്‍ട്ട്മെന്റില്‍ റെയ്ഡ് നടത്തുകയും മൂന്ന് മോഷ്ടാക്കളെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു. തുടര്‍ അന്വേഷണത്തിനും അനന്തര നിയമനടപടികള്‍ക്കുമായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Read also: ഏറ്റെടുക്കാൻ പണമില്ലെന്ന് വീട്ടുകാര്‍; പ്രവാസി ആശുപത്രിയിൽ കിടന്നത് ഒന്നര വർഷം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി