യുഎഇയില്‍ 1537 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ആറ് മരണം

Published : Jul 31, 2021, 09:02 PM IST
യുഎഇയില്‍ 1537 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ആറ് മരണം

Synopsis

പുതിയതായി നടത്തിയ 3,00,617 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 

അബുദാബി: യുഎഇയില്‍ 1,537 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,518 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു. 

പുതിയതായി നടത്തിയ  3,00,617  കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,80,858 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,58,198 പേര്‍ രോഗമുക്തരാവുകയും 1,949 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,711 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആമയിഴഞ്ചാൻ തോട്ടിലടക്കം തിരുവനന്തപുരത്ത് മാലിന്യം തള്ളാൻ സിപിഎം ആളെ ഇറക്കുന്നുവെന്ന് മേയര്‍, ജീവനക്കാരെ ആക്രമിച്ച കേസിൽ രണ്ടാം പ്രതിയും പിടിയിൽ
'നാലോ അഞ്ചോ മടങ്ങ് വലിയ ആക്രമണം', ഇറാനിലെ 80ലേറെ കേന്ദ്രങ്ങൾ തകർത്തതായി യുഎസ്; ഖമനെയിയുടെ സംസ്കാര ചടങ്ങുകൾക്കിടെ തിരിച്ചടി