
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് 160 പ്രവാസികള്‍ അറസ്റ്റില്‍. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്.
15 വഴിയോര കച്ചവടക്കാർ, 120 കുപ്പി മദ്യവുമായി പിടികൂടിയ അഞ്ച് പേര്‍, ലൈസൻസില്ലാത്ത ബേക്കറി നടത്തുന്ന അഞ്ച് നിയമലംഘകർ, വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസുമായി ബന്ധമുള്ള രണ്ട് വ്യക്തികൾ എന്നിവരുള്‍പ്പെടെയാണ് പിടിയിലായത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിലെ സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, സംയുക്ത കമ്മിറ്റിയുടെ സഹകരണത്തോടെ സാൽവ, ഫഹാഹീൽ, ജലീബ് അൽ ഷുവൈക്ക്, ഫർവാനിയ ഗവർണറേറ്റ് തുടങ്ങി വിവിധ മേഖലകളിൽ കര്‍ശന പരിശോധന ക്യാമ്പയിനുകളാണ് നടത്തിയത്. കൂടാതെ, ഷർഖ് മേഖലയിലെ മത്സ്യ മാർക്കറ്റിൽ ഒരു സർപ്രൈസ് ഓപ്പറേഷനും നടത്തി. ഇതിലാണ് 160 നിയമലംഘകര്‍ പിടിയിലായത്. പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
Read More - സോഷ്യല്‍ മീഡിയ വഴി ഇസ്രയേലിനെ പിന്തുണച്ചു; പ്രവാസി ഇന്ത്യന്‍ നഴ്‌സിനെതിരെ പരാതി
അപകടകരമായി വാഹനം ഓടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു; 31 പേർ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തില്‍ അശ്രദ്ധയോടെയും അപകടകരമായും വാഹനം ഓടിക്കുന്നതിന്റെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച 31 പേർ അറസ്റ്റിൽ. ഇലക്ട്രോണിക് ക്രൈംസ് കോംബാറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റ് ആണ് ഇവരെ പിടികൂടിയത്.
മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന, ട്രാഫിക് നിയമങ്ങൾ മനഃപൂർവം ലംഘിക്കുന്ന ഉള്ളടക്കമാണ് ഇവര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. പിടിയിലായവരെ തുടര്‍ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. ഇലക്ട്രോണിക് ക്രൈംസ് കോംബാറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി ഇൻഫർമേഷൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam