ഒമാനില്‍ കൊവിഡ് ബാധിതര്‍ 64,000 കടന്നു; 1,619 പേര്‍ക്ക് കൂടി രോഗം

By Web TeamFirst Published Jul 17, 2020, 3:48 PM IST
Highlights

1,249 സ്വദേശികള്‍ക്കും 370 വിദേശികള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

മസ്‌കറ്റ്: ഒമാനില്‍ 1,619 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 1,249 സ്വദേശികള്‍ക്കും 370 വിദേശികള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 64,193 ആയതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 41,450 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടുപേര്‍ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 298 ആയി. ഇപ്പോൾ രാജ്യത്ത് 22743  പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു .

ഒമാനില്‍ ഇന്ന് മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത
 

click me!