കേരളത്തിൽനിന്ന് 18,000 തീർഥാടകർ ഹജ്ജിൽ പങ്കെടുക്കും

Published : Jun 03, 2025, 02:32 PM IST
കേരളത്തിൽനിന്ന് 18,000 തീർഥാടകർ ഹജ്ജിൽ പങ്കെടുക്കും

Synopsis

സൗദിയിൽനിന്നുള്ള പ്രവാസി മലയാളികളും ഹജ്ജിൽ പങ്കെടുക്കും

റിയാദ്: കേരളത്തിന്റെ ഔദ്യോഗിക ഹജ്ജ് കമ്മിറ്റിക്കും സ്വകാര്യ ഗ്രൂപ്പുകൾക്കും കീഴിൽ ആകെ 18000 തീർഥാടകർ ഇത്തവണ ഹജ്ജ് നിർവഹിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തിരം 16,341 പേരും സ്വകാര്യ ഗ്രൂപ്പുകൾ വഴി ആയിരത്തോളം പേരുമാണ് എത്തിയിരിക്കുന്നത്. ഇതിന് പുറമെ സൗദിയിൽനിന്നുള്ള പ്രവാസി മലയാളികളും ഹജ്ജിൽ പങ്കെടുക്കും. എന്നാൽ അവരെ സൗദിയുടെ ആഭ്യന്തര തീർഥാടകരുടെ കൂട്ടത്തിലാണ് കൂട്ടുക. നാട്ടിൽനിന്നെത്തിയ തീർഥാടകരിൽ മൂന്ന് പേർ കഴിഞ്ഞ ദിവസങ്ങളിൽ അസുഖം ബാധിച്ച് മരിച്ചിരുന്നു. ഇന്ത്യൻ തീർഥാടക സംഘത്തിെൻറ ഭാഗമായി മലയാളികളും ചൊവ്വാഴ്ച രാത്രിയോടെ ഹജ്ജിനായി മിനായിലേക്ക് പുറപ്പെടും. ഇന്ത്യൻ ഹജ്ജ് മിഷൻ ഈ നിർദേശമാണ് നൽകിയിരിക്കുന്നത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലെ തീർഥാടകരെ നയിക്കുന്നത് പൊലീസ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളിൽനിന്നുള്ള 107 ജീവനക്കാരായ വളൻറിയർമാരാണ്. വളൻറിയർ ക്യാപ്റ്റൻ കാസർകോട് സ്വദേശി കെ.എ. മുഹമ്മദ് സലീമാണ്. ഇത്തവണ ആൺതുണയില്ലാതെ 2,600 വനിതാതീർഥാടകരും ഹജ്ജിനുണ്ട്. ഇവരോടൊപ്പം 20 വനിതാ വളന്റിയർമാരുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
26-ാം ജന്മദിനം, ആഘോഷം കളറാക്കാൻ 'തീക്കളി', വീഡിയോ പ്രചരിച്ചതിന് പിന്നാലെ കയ്യോടെ 'സമ്മാനം' നൽകി പൊലീസ്