കുവൈത്തിൽ കഴിഞ്ഞ വർഷം തീപിടിത്തങ്ങളിലും ഗതാഗത അപകടങ്ങളിലും മരിച്ചത് 180 പേര്‍

Published : May 14, 2025, 05:38 PM IST
കുവൈത്തിൽ കഴിഞ്ഞ വർഷം തീപിടിത്തങ്ങളിലും ഗതാഗത അപകടങ്ങളിലും മരിച്ചത് 180 പേര്‍

Synopsis

ഈ വർഷത്തിന്‍റെ ആദ്യ പാദത്തിൽ സംഭവിച്ചത് 44 മരണങ്ങൾ 

കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ വർഷം തീപിടിത്തങ്ങളിലും ഗതാഗത അപകടങ്ങളിലും 180 മരണങ്ങൾ സംഭവിച്ചെന്നും ഈ വർഷത്തിന്‍റെ ആദ്യ പാദത്തിൽ 44 മരണങ്ങൾ സംഭവിച്ചെന്നും കുവൈത്ത് ഫയർ ഫോഴ്‌സ് (KFF) പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ്. വേനൽക്കാലത്ത് തീപിടിത്തങ്ങൾക്ക് പ്രധാന കാരണം ഉയർന്ന താപനില, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ദുരുപയോഗം, തീപിടിക്കുന്ന വസ്തുക്കളുടെ സുരക്ഷിതമല്ലാത്ത സംഭരണം എന്നിവയാണെന്ന് അൽ ഗരീബ് പറഞ്ഞു. ഫയര്‍ഫോഴ്സ് പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉപകരണങ്ങളുടെയും യന്ത്ര സാമഗ്രികളുടെയും തുടർച്ചയായ നവീകരണത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

തീപിടിത്തങ്ങൾ തടയുന്നതിനായി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ബോധവൽക്കരണ ക്യാമ്പയിനുകളും ഫയര്‍റോഴ്സ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീടുകൾ, വാഹനങ്ങൾ, വെയർഹൗസുകൾ, ഫാമുകൾ, മാലിന്യ കൂമ്പാരങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള തീപിടിത്ത സംഭവങ്ങളെക്കുറിച്ചും, ഉയർന്ന താപനില കാരണം ലിഫ്റ്റുകളിലോ വാഹനങ്ങളിലോ കുടുങ്ങിയ ആളുകളെക്കുറിച്ചുമുള്ള റിപ്പോർട്ടുകളാണ് ഫയര്‍ഫോഴ്സിന് സാധാരണയായി ലഭിക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്