ഒമാനില്‍ ചൂതാട്ടം നടത്തിയ 19 പ്രവാസികള്‍ പിടിയില്‍

Published : Apr 04, 2024, 06:03 PM IST
ഒമാനില്‍ ചൂതാട്ടം നടത്തിയ 19 പ്രവാസികള്‍ പിടിയില്‍

Synopsis

ഏഷ്യന്‍ വംശജരായ പ്രതികളെ അല്‍ കാമില്‍ അല്‍ വാഫി വിലായത്തില്‍ നിന്ന് തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ആണ് പ്രതികളെ പിടികൂടിയത്.

മസ്‌കറ്റ്: ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രവാസികള്‍ അറസ്റ്റില്‍. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ ചൂതാട്ടം നടത്തിയതുമായി ബന്ധപ്പെട്ടാണ് 19 പ്രവാസികളെ അറസ്റ്റ് ചെയ്തത്.

ഏഷ്യന്‍ വംശജരായ പ്രതികളെ അല്‍ കാമില്‍ അല്‍ വാഫി വിലായത്തില്‍ നിന്ന് തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ആണ് പ്രതികളെ പിടികൂടിയത്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. 

Read Also -  ഇതാണ് ആ ഭാഗ്യവാൻ; ഒരക്കം അകലെ പൊലിഞ്ഞ സ്വപ്നം ഇത്തവണ രമേഷിന്‍റെ കൈപ്പിടിയിൽ, നേടിയത് 22 കോടി

അതേസമയം കഴിഞ്ഞ ദിവസം ഒമാനിലേക്ക് കടത്തിയ പടക്കങ്ങള്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടിയിരുന്നു. തിങ്കളാഴ്ചയാണ് ഇവ പിടികൂടിയത്. വാഹനത്തിന്റെ പല ഭാഗങ്ങളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു പടക്കങ്ങള്‍ കണ്ടെത്തിയത്. വന്‍തോതിലുള്ള പടക്കങ്ങളാണ് ഹമാസ പോര്‍ട്ട് കസ്റ്റ്‌സ് അധികൃതര്‍ പിടിച്ചെടുത്തത്. 

 കര്‍ശന ട്രാഫിക് പരിശോധന;  21,858 നിയമലംഘനങ്ങൾ കണ്ടെത്തി, ലൈസൻസില്ലാതെ വാഹനമോടിച്ചവരും പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരാഴ്ചക്കിടെ 1,620 ട്രാഫിക് അപകടങ്ങൾ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് (ജിടിഡി) അറിയിച്ചു. മാർച്ച് 23 മുതൽ 29 വരെയുള്ള കണക്കാണിത്.  293 ഗുരുതര അപകടങ്ങളും ആര്‍ക്കും പരിക്കുകളൊന്നും ഉണ്ടാകാത്ത 1,409 ചെറിയ അപകടങ്ങളും ഇതിൽ ഉള്‍പ്പെടുന്നു. 

അതേസമയം നിയമലംഘകരെ കണ്ടെത്താൻ ട്രാഫിക്ക് വിഭാഗം നടത്തിയ പരിശോധന ക്യാമ്പയിനുകളില്‍ 21,858 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 23 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു.  ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയതിന് 48 പേരെ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. 130 വാഹനങ്ങളും 25 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തിട്ടുണ്ട്.  നിയമപ്രകാരം വാറണ്ട് പുറപ്പെടുവിച്ചിരുന്ന എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. എട്ട് വഴിയോരക്കച്ചവടക്കാർ, അസാധാരണ മാനസിക നിലയിൽ കണ്ടെത്തിയ ഒരാൾ, സിവിൽ കേസുകളിൽ ഉൾപ്പെട്ട മൂന്ന് പേർ എന്നിവരും പിടിയിലായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ