വിവിധ പ്രദേശങ്ങളില്‍ വ്യാപക പരിശോധന; നിയമലംഘനവും മദ്യ നിര്‍മ്മാണവും, 200 പ്രവാസികൾ അറസ്റ്റിൽ

Published : Jan 19, 2024, 02:36 PM IST
വിവിധ പ്രദേശങ്ങളില്‍ വ്യാപക പരിശോധന; നിയമലംഘനവും മദ്യ നിര്‍മ്മാണവും, 200 പ്രവാസികൾ അറസ്റ്റിൽ

Synopsis

ആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാമ്പയിനിൽ അസാധുവായ വിസയുമായി രാജ്യത്ത് തങ്ങിയ 200 പ്രവാസികളെ പിടികൂടി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ പ്രദേശങ്ങളിൽ കര്‍ശന പരിശോധനയുമായി അധികൃതർ. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച നിരവധി പേരാണ് പരിശോധനയിൽ പിടിയിലായത്. ജലീബ് അൽ ഷുവൈക്ക്, ഖൈതാൻ, ഫഹാഹീൽ, ഹവല്ലി, സാൽമിയ, ഫർവാനിയ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തിയത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാമ്പയിനിൽ അസാധുവായ വിസയുമായി രാജ്യത്ത് തങ്ങിയ 200 പ്രവാസികളെ പിടികൂടി. പരിശോധനകൾക്കിടെ മൂന്ന് പ്രവാസികൾ നടത്തുന്ന ഒരു പ്രാദേശിക മദ്യ ഫാക്ടറിയും റെയ്ഡ് ചെയ്തു. മദ്യവും മദ്യം നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളും ഇവരുടെ കൈവശം കണ്ടെത്തി. തുടർ നിയമ നടപടികൾക്കായി അറസ്റ്റിലായവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറും. 

Read Also - മൂന്ന് രാജ്യങ്ങളിൽ മലയാളികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍; അപേക്ഷക്കുള്ള അവസാന തീയതി ജനുവരി 27, യോഗ്യതയറിയാം

പ്രവാസികളുടെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍; 'പിടിവീഴും', കഴിഞ്ഞ വര്‍ഷം 47,023 പരിശോധനകള്‍ 

മനാമ: നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും കഴിഞ്ഞ വര്‍ഷം 47,023 പരിശോധനകള്‍ നടത്തിയതായി ബഹ്റൈന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ). മുന്‍ വര്‍ഷങ്ങളേക്കാള്‍ 72.17 ശതമാനം അധികം പരിശോധനകള്‍ കഴിഞ്ഞ വര്‍ഷം നടത്തിയിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ 94.7 ശതമാനവും തൊഴില്‍, വിസ നിയമങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നവയാണെന്ന് കണ്ടെത്തി. നിയമം ലംഘിച്ച തൊഴിലാളികളെ നാടുകടത്തുന്നതിന്‍റെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 202.8ശതമാനം വര്‍ധനവാണ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉണ്ടായിട്ടുള്ളതെന്ന് എല്‍എംആര്‍എ ചീഫ് എക്സിക്യൂട്ടീവ് നിബ്റാസ് താലിബ് അറിയിച്ചു. നിയമലംഘകരായ തൊഴിലാളികള്‍ക്കെതിരെ തുടര്‍ നിയമ നടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫുജൈറയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം, രണ്ട് ദിവസം റോഡ് അടച്ചിടുമെന്ന് അറിയിപ്പുമായി പൊലീസ്
മോശം കാലാവസ്ഥ, സമയക്രമത്തിൽ മാറ്റം വരുത്തുമെന്ന് എയർലൈൻ; കുവൈത്ത് എയർവേയ്‌സ് വിമാനങ്ങൾ വഴിതിരിച്ചുവിടും