താല്‍പര്യമുളളവര്‍ ceo.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് 2024 ജനുവരി 27 നകം അപേക്ഷ നല്‍കേണ്ടതാണ്.
തിരുവനന്തപുരം: ബഹ്റൈൻ, ഖത്തർ, മലേഷ്യയിലേയ്ക്ക് നോർക്ക-റൂട്ട്സ് ലീഗൽ കൺസൾട്ടന്റ്മാരെ ക്ഷണിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് മലയാളികളായ ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു. ബഹ്റൈൻ (മനാമ) ഖത്തർ (ദോഹ), മലേഷ്യ (ക്വാലാലംമ്പൂർ) എന്നിവിടങ്ങളിലാണ് നിലവില്‍ ഒഴിവുകള്‍. വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങള്‍ എന്നിവ മൂലവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്.
കേസുകളിൻ മേൽ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, മലയാളി സാംസ്ക്കാരിക സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതാത് രാജ്യത്തെ മലയാളി അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. അഭിഭാഷകനായി കേരളത്തിൽ കുറഞ്ഞത് 2 വർഷവും വിദേശത്ത് (അപേക്ഷ നല്‍കുന്ന രാജ്യത്ത്) 7 വർഷവും പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം. താല്‍പര്യമുളളവര്‍ ceo.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് 2024 ജനുവരി 27 നകം അപേക്ഷ നല്‍കേണ്ടതാണ്. വിദ്യാഭ്യാസ/പ്രവൃത്തിപരിചയ രേഖകളുടെ പകർപ്പുകളോടൊപ്പം “വിദേശമലയാളികൾ നേരിടുന്ന നിയമപ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര സാദ്ധ്യതകളും” എന്ന വിഷയത്തില്‍ 200 വാക്കിൽ കുറയാത്ത ഒരു കുറിപ്പും മലയാളത്തിൽ തയ്യാറാക്കി അപേക്ഷയോടൊപ്പം അനുബന്ധമായി അയക്കേണ്ടതാണ്.
Read Also - ഗംഭീര ഓഫര്‍! ആദ്യം 2,35,014 രൂപ ശമ്പളം, അലവൻസുകള്‍; ഗ്ലാമറസ് ജോലി വേണോ? 5000 പേർക്ക് വാതിൽ തുറന്ന് എയര്‍ലൈൻ
യോഗ്യത, പ്രവൃത്തി പരിചയം, ഫീസ് എന്നിവ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ അറിയുന്നിന് www.norkaroots.org വെബ്ബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
