രഹസ്യവിവരത്തെ തുടർന്ന് പരിശോധന; 2,000 ലിറ്റർ വിദേശ മദ്യം പിടിച്ചെടുത്തു

Published : Nov 28, 2023, 09:28 PM IST
രഹസ്യവിവരത്തെ തുടർന്ന് പരിശോധന; 2,000 ലിറ്റർ വിദേശ മദ്യം പിടിച്ചെടുത്തു

Synopsis

ഇരുമ്പ് കമ്പികള്‍ കൊണ്ട് ചുറ്റപ്പെട്ട ഒരു കണ്ടെയ്‌നറിൽ ഒളിപ്പിച്ചാണ് മദ്യം കടത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷുവൈഖ് തുറമുഖത്ത് 2,000 ലിറ്റർ ഇറക്കുമതി ചെയ്ത വിദേശ മദ്യം കസ്റ്റംസ് പിടിച്ചെടുത്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് പരിശോധനകള്‍ നടന്നത്. 

ഇരുമ്പ് കമ്പികള്‍ കൊണ്ട് ചുറ്റപ്പെട്ട ഒരു കണ്ടെയ്‌നറിൽ ഒളിപ്പിച്ചാണ് മദ്യം കടത്തിയത്. ഇത്  സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ഷുവൈഖ് പോർട്ട് കസ്റ്റംസ് ആൻഡ് കൺട്രോൾ ഉദ്യോഗസ്ഥർ ഇവ പിടിച്ചെടുക്കുകയായിരുന്നു. മുറിച്ച ഇരുമ്പ് കമ്പികൾക്കുള്ളിൽ മദ്യം ഒളിപ്പിച്ച നിലയിലായിരുന്നു. ഗൾഫ് രാജ്യത്തു നിന്നാണ് മദ്യം അയച്ചതെന്നാണ് പ്രാഥമിക നിഗമനം. കണ്ടുകെട്ടിയ മദ്യം പിടിച്ചെടുത്ത് ഡ്രഗ്‌സ് ആൻഡ് ആൽക്കഹോൾ കൺട്രോൾ ഡയറക്ടറേറ്റ് ജനറലിന് കൈമാറി.

Read Also - കേരളത്തിലേക്കുള്ള സര്‍വീസ് തീയതി പ്രഖ്യാപിച്ച് ബജറ്റ് എയര്‍ലൈന്‍, ടിക്കറ്റ് ബുക്കിങ് തുടങ്ങി

നിയമലംഘകർക്ക് 'രക്ഷയില്ല'; വ്യാപക പരിശോധന, ഒരാഴ്ചക്കിടെ 17,463 പ്രവാസികൾ പിടിയിൽ

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘകരെ കണ്ടെത്താൻ കർശന പരിശോധന തുടരുന്നു. ഒരാഴ്ച്ചക്കിടെ ഇത്തരത്തിൽ നിയമങ്ങള്‍ ലംഘിച്ച 17,463 പേർ പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങൾ ചേർന്നാണ് പരിശോധന നടത്തിയത്. താമസ നിയമ ലംഘനം നടത്തിയ 10,856 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച  3,934 തൊഴിൽ നിയമ ലംഘനം നടത്തിയ  2,673 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ കണക്ക്.

രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 773 പേർ അറസ്റ്റിലായത്. ഇവരിൽ 44 ശതമാനം യമനികളും 45 ശതമാനം എത്യോപ്യക്കാരും 11 ശതമാനം മറ്റു രാജ്യക്കാരുമാണ്.  54 നിയമലംഘകർ രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തികൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത 11 പേരും അറസ്റ്റിലായിട്ടുണ്ട്.

ആകെ 50,699ത്തോളം നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടികൾക്ക് വിധേയരായിട്ടുണ്ട്. 44,651 നാടുകടത്തുന്നതിനുവേണ്ടി അവരുടെ യാത്രാരേഖകൾ ശരിയാക്കാൻ അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് കൈമാറി. 1,617 പേരെ യാത്രാറിസർവേഷൻ പൂർത്തിയാക്കാനും ശിപാർശ ചെയ്തു. 10,197ഓളം നിയമലംഘകരെ ഇതിനകം നാടുകടത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം... 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം