COVID-19 breaches : കൊവിഡ് നിയമലംഘനം; സൗദിയില്‍ 22 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

By Web TeamFirst Published Jan 9, 2022, 11:53 PM IST
Highlights

സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനകളില്‍ നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി.

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) കൊവിഡ് നിബന്ധനകള്‍ (Covid rules) ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുന്നു. മുനിസിപ്പിലാറ്റികളുടെ നേതൃത്വത്തില്‍ വ്യാപക പരിശോധനകളാണ് (Raids across the country) രാജ്യത്തുടനീളം ഇപ്പോള്‍ നടക്കുന്നത്. ജിദ്ദയില്‍ (Jeddah Municipality) മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ 22 വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വ്യാപക പരിശോധനകള്‍ നടത്തുന്നത്. ജിദ്ദ മുനിസിപ്പാലിറ്റി നടത്തിയ 6152 റെയ്‍ഡുകളില്‍ 47 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്‍ക് ധരിക്കാതിരിക്കുക, ഉപഭോക്താക്കളുടെ ശരീര താപനില പരിശോധിക്കുന്നതില്‍ വീഴ്‍ച, സ്ഥാപനങ്ങളിലെ ആള്‍ക്കൂട്ടം, തവക്കല്‍ന ആപ്ലിക്കേഷന്‍ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ വീഴ്‍ച വരുത്തുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 

click me!