തൊഴില്‍ നിയമലംഘനം; ഒമാനില്‍ 22 പ്രവാസികള്‍ അറസ്റ്റില്‍

Published : Jan 28, 2024, 03:04 PM IST
തൊഴില്‍ നിയമലംഘനം; ഒമാനില്‍ 22 പ്രവാസികള്‍ അറസ്റ്റില്‍

Synopsis

ജോയിന്‍റ് ഇന്‍സ്പെക്ഷന്‍ ടീം, ഇന്‍സ്പെക്ഷന്‍ യൂണിറ്റ്, മസ്കറ്റ് മുന്‍സിപ്പാലിറ്റി, റോയല്‍ ഒമാന്‍ പൊലീസ് എന്നിവയുടെ സഹകരണത്തോടെയാണ് തൊഴില്‍ മന്ത്രാലയം സീബ് വിലായത്തില്‍ പരിശോധന നടത്തിയത്. 

മസ്കറ്റ്: ഒമാനില്‍ തൊഴില്‍ നിയമലംഘനം നടത്തിയ 22 പ്രവാസികള്‍ അറസ്റ്റില്‍. മസ്കറ്റ് ഗവര്‍ണറേറ്റില്‍ സീബ് വിലായത്തിലാണ് സംഭവമുണ്ടായതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒ​മാ​നി ഇ​ത​ര തൊ​ഴി​ലാ​ളി​ക​ളു​ടെ റോ​ഡരികിലെ വി​ൽ​പ​ന ത​ട​യു​ന്ന​തി​നും തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി​രു​ന്നു വേണ്ടിയായിരുന്നു പ​രി​ശോ​ധ​ന. ജോയിന്‍റ് ഇന്‍സ്പെക്ഷന്‍ ടീം, ഇന്‍സ്പെക്ഷന്‍ യൂണിറ്റ്, മസ്കറ്റ് മുന്‍സിപ്പാലിറ്റി, റോയല്‍ ഒമാന്‍ പൊലീസ് എന്നിവയുടെ സഹകരണത്തോടെയാണ് തൊഴില്‍ മന്ത്രാലയം സീബ് വിലായത്തില്‍ പരിശോധന നടത്തിയത്. 

Read Also -  33 ലക്ഷം രൂപ വരെ ശമ്പളം, ആനുകൂല്യങ്ങൾ! ഉദ്യോഗാര്‍ത്ഥികളേ ഇത് വമ്പൻ ഓഫര്‍; വിദേശത്തേക്ക് പറക്കാം, യോഗ്യതയറിയാം

 കര്‍ശന സുരക്ഷാ പരിശോധന; 3,273 ട്രാഫിക് നിയമലംഘനങ്ങള്‍, 76 വാഹനങ്ങള്‍ പിടിച്ചെടുത്തു 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ നടത്തിയ എല്ലാ ഗവര്‍ണറേറ്റുകളിലെയും റോഡുകളില്‍ സുരക്ഷാ പരിശോധന നടത്തി. പരിശോധനകളില്‍ ആകെ 3,273 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

നിയമലംഘനങ്ങള്‍ നടത്തിയ 76 വാഹനങ്ങള്‍ പിടിച്ചെടുത്തു. രണ്ടുപേരെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടുപേരെ  ജുവനൈല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന് കൈമാറി. നിയമലംഘകരെ കണ്ടെത്താന്‍ വരും ദിവസങ്ങളിലും കര്‍ശന പരിശോധന നടത്തുമെന്നും നിയമലംഘകരോട് വിട്ടുവീഴ്ചയില്ലെന്നും അധികൃതര്‍ അറിയിച്ചു.  

അതേസമയം കുവൈത്തില്‍ കഴിഞ്ഞ ദിവസം ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയ മെന്‍സ് സലൂണ്‍ അധികൃതര്‍ പൂട്ടിച്ചിരുന്നു. സാൽമിയ ഏരിയയിലെ ഒരു മെൻസ് സലൂൺ ആണ് അടച്ചുപൂട്ടിയത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ കൺട്രോൾ ഡിപ്പാർട്ട്‌മെന്റിലെ ഇൻസ്പെക്ടർമാരുടെ സംഘം നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 

പരിശോധനയിൽ ഏക്സ്പയറി ഡേറ്റ് കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കളും ക്രീമുകളും സലൂണിൽ ഉപയോ​ഗിച്ചിരുന്നതായി കണ്ടെത്തി. അപ്രതീക്ഷിത സന്ദർശനത്തിനിടെ സലൂൺ ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചതായും കണ്ടെത്തി. കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ ഉപയോഗം ഉപഭോക്താക്കൾക്ക് വലിയ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും. ഈ സാഹചര്യത്തിൽ കർശന നടപടി  സ്വീകരിക്കുകയായിരുന്നു. സലൂൺ നടത്തിപ്പുകാരെ കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറി. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ്: ജനുവരി അവസാന ഇ-ഡ്രോ വിജയികളിൽ മലയാളിയും; അടുത്ത ഗ്രാൻഡ് പ്രൈസ് 15 മില്യൺ ദിർഹം
മാമി തിരോധാന കേസ് ഇനിയെങ്ങോട്ട്?